ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !

കേരളത്തിലും നിരവധി ഒഴിവുകളുണ്ട്. ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം.

Bank of Baroda Recruitment
Bank of Baroda Recruitment 2,482 Local Bank Officer Vacancies, Apply by September 7ai image
Edited by :Joice Daniel
Last Updated :18 ഓഗസ്റ്റ് 2026, 2:58 pm IST

ബാങ്ക് ഓഫ് ബറോഡ (BOB) ലോക്കൽ ബാങ്ക് ഓഫീസർ (LBO) തസ്തികയിൽ നിയമനം നടത്തുന്നു. അകെ 2482 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും നിരവധി ഒഴിവുകളുണ്ട്. ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 07.

അടിസ്ഥാന യോഗ്യതകൾ

  • പ്രായം: അപേക്ഷകന്റെ പ്രായം 21 മുതൽ 30 വയസ്സ് വരെ.

  • പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

  • വിദ്യാഭ്യാസം: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Graduation).

  • പ്രവൃത്തിപരിചയം: ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ ഓഫീസർ തസ്തികയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം നിർബന്ധമാണ്.

  • ഭാഷാ പ്രാവീണ്യം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം

ശമ്പളവും അപേക്ഷാ ഫീസും

  • ശമ്പളം: അടിസ്ഥാന ശമ്പളം 48,480 രൂപയിൽ ആരംഭിച്ച് 85,920 രൂപ വരെ. ആയിരിക്കും. മുൻപരിചയത്തിന് ഒരു അഡ്വാൻസ് ഇൻക്രിമെന്റ് ലഭിക്കും.

  • സർവീസ് ബോണ്ട്: ജോലിയിൽ പ്രവേശിച്ച് കഴിഞ്ഞാൽ കുറഞ്ഞത് 3 വർഷം ബാങ്കിൽ സേവനമനുഷ്ഠിക്കണം. അല്ലെങ്കിൽ 2 ലക്ഷം രൂപ വരെ പിഴയടക്കേണ്ടി വരും.

  • അപേക്ഷാ ഫീസ്: ജനറൽ/OBC/EWS വിഭാഗക്കാർക്ക് 850 രൂപ. SC/ST/ഭിന്നശേഷിക്കാർ/സ്ത്രീകൾ എന്നിവർക്ക് 175 രൂപ

തെരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ പരീക്ഷ: ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയായിരിക്കും. ജനറൽ ഇന്റലിജൻസ്, റീസണിംഗ്, ജനറൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങൾ ഉണ്ടാകും. തെറ്റായ ഉത്തരങ്ങൾക്ക് 0.25 മാർക്ക് നെഗറ്റീവ് ഉണ്ടായിരിക്കും.

ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (LPT): 10 അല്ലെങ്കിൽ 12 ക്ലാസ്സുകളിൽ മലയാളം ഒരു വിഷയമായി പഠിക്കാത്തവർ പ്രാദേശിക ഭാഷാ പരീക്ഷ പാസ്സാകണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Bank of Baroda Recruitment 2,482 Local Bank Officer Vacancies, Apply by September 7

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates