ജൂൺ 16 മുതൽ ജൂലൈ 8 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്ന് സർക്കാർ ഫൈൻ ആർട്സ് കോളജുകളായ തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ എന്നിവിടങ്ങളിലെ 2026-27 അധ്യയന വർഷത്തെ ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 8 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
താൽപര്യമുള്ളവർ www.dtekerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. പൊതുവിഭാഗം അപേക്ഷകർക്ക് 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് 300 രൂപയുമാണ് അപേക്ഷ ഫീസ്. ഇന്റർനെറ്റ് ബാങ്കിംഗ്, യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഫീസ് ഓൺലൈനായി അടയ്ക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭ്യമാണ്.
WHAT TO READ NEXT

നഴ്സറി ടീച്ചർ ആകണോ? ദ്വിവത്സര കോഴ്സ് പഠിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും വിദ്യാർഥി പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് www.dtekerala.gov.in സന്ദർശിക്കുകയോ 0471-2561307, 9400006510 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.
Summary
BFA Admissions 2026 Open in Kerala Government Fine Arts Colleges.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


