
1,40,000 രൂപ വരെ ശമ്പളം, ഭാരത് പെട്രോളിയത്തിൽ 250 ഒഴിവുകൾ;ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അവസരം
ഇന്ന് മുതൽ മെയ് 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( ബിപിസിഎൽ-BPCL) 2026 ലെ എൻട്രി ലെവൽ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂനിയർ എക്സിക്യൂട്ടീവ്, അസോസിയേറ്റ് എക്സിക്യൂട്ടീവ് , സെക്രട്ടറി എന്നീ തസ്തികകളിലായി 250 ഒഴിവുകളാണ് ഉള്ളത്.
ഡിപ്ലോമ, ബി കോം, ബിബിഎ, ബിഎസ്‌സി, ബിഎംഎസ്, ബിഎച്ച്എം, എംഎസ്‌സി, എംഎ, സിഎ യോഗ്യതയുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിങ് / അക്കൗണ്ട്സ് / വേസൈഡ് അമെനിറ്റീസ്), സെക്രട്ടറി ബിപിസിഎൽ, അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ് / ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ലിമെന്റേഷൻ) എന്നിങ്ങനെയാണ് ഒഴിവുകൾ.
നിശ്ചിത പ്രായപരിധിയിലുള്ളവരും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞ യോഗ്യതയ്ക്ക് ശേഷമുള്ള പ്രസക്തമായ പ്രവൃത്തി പരിചയവും ഉള്ള അപേക്ഷകർക്ക് ഇന്ന് മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ബിപിസിഎൽ ഔദ്യോഗിക വെബ്സൈറ്റിൽ കരിയർ ലിങ്ക് വഴി ഓൺലൈനായി അപേക്ഷ നൽകണം. മെയ് 17 വരെ അപേക്ഷിക്കാം.
തസ്തിക, വിഭാഗം, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്നിവ
ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിങ്)
യോഗ്യത: മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് / സിവിൽ / കെമിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ ( 55% മാർക്കിൽ കുറയാൻ പാടില്ല). (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 50% മാർക്ക്).
പ്രവൃത്തിപരിചയം: നിശ്ചിത മേഖലകളിൽ (പിഒഎൽ ടെർമിനൽ/ഡിപ്പോ, എൽപിജി ബോട്ടിലിങ് പ്ലാന്റ്, പൈപ്പ്‌ലൈൻ, റിഫൈനറി, പെട്രോകെമിക്കൽ മുതലായവ) കുറഞ്ഞത് അഞ്ച് വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം ( ഇതിൽ മാനേജീരിയൽ/സൂപ്പർവൈസറി റോളിൽ കുറഞ്ഞത് ഒരു വർഷം പരിചയം).
ഉയർന്ന പ്രായപരിധി : 32
ഒഴിവുകളുടെ എണ്ണം: 175
ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്)
യോഗ്യത: കുറഞ്ഞത് 55% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, സിഎ / സിഎംഎ ഇന്റർ
പ്രവൃത്തിപരിചയം: ഫിനാൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ യോഗ്യതാനന്തര പരിചയം.
പ്രായപരിധി : 30- 35 വയസ്സ്
ഒഴിവുകളുടെ എണ്ണം: 25
ജൂനിയർ എക്സിക്യൂട്ടീവ് (വേസൈഡ് അമിനിറ്റീസ്)
യോഗ്യത: കുറഞ്ഞത് 55% മാർക്കോടെ ബി. കോം / ബിബിഎ / ബിഎസ്‌സി / ബിഎംഎസ് / ബിഎച്ച്എം വിഷയങ്ങളിൽ ബിരുദം (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 50% മാർക്ക്).
പ്രവൃത്തിപരിചയം: യോഗ്യത നേടിയ ശേഷം കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം. ഇതിൽ ഫെസിലിറ്റി മാനേജ്‌മെന്റ് / ക്യുഎസ്ആർ / റീട്ടെയിൽ / ഹോസ്പിറ്റാലിറ്റി മുതലായവയിൽ കുറഞ്ഞത് മൂന്ന് വർഷം പരിചയം ഉണ്ടാകണം.
ഉയർന്ന പ്രായപരിധി : 32
ഒഴിവുകളുടെ എണ്ണം: 10
സെക്രട്ടറി ബിപിസിഎൽ
യോഗ്യത: പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് , മൂന്ന് വർഷത്തെ ബിരുദം എന്നിവയിലെല്ലാം കുറഞ്ഞത് 55% മാർക്ക് നേടിയിരിക്കണം. (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 50% വരെ മാർക്ക്).
പ്രവൃത്തിപരിചയം: സെക്രട്ടേറിയൽ അസിസ്റ്റന്റ്/സെക്രട്ടറി അല്ലെങ്കിൽ സമാനമായ തസ്തികകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം.
ഉയർന്ന പ്രായപരിധി : 32
ഒഴിവുകളുടെ എണ്ണം: 08
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)
യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ നിർദ്ദിഷ്ട ശാഖകളിൽ സ്പെഷ്യലൈസേഷനോടുകൂടിയ എം എസ്‌സി (കെമിസ്ട്രി) (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 55% മാർക്ക്).
പ്രവൃത്തിപരിചയം: പെട്രോളിയം / ഓയിൽ ആൻഡ് ഗ്യാസ് / പെട്രോ-കെമിക്കൽ / കെമിക്കൽ വ്യവസായത്തിൽ കുറഞ്ഞത് 3 വർഷത്തെ ലബോറട്ടറി പരിചയം.
ഉയർന്ന പ്രായപരിധി : 35 വയസ്സ്
ഒഴിവുകളുടെ എണ്ണം: 30
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ഔദ്യോഗിക ഭാഷ )
യോഗ്യത: ഹിന്ദിയിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം കുറഞ്ഞത് 55% മാർക്കോടെ ജയിച്ചിരിക്കണം, പ്ലസ്ടു, ബിരുദം എന്നിവയ്ക്ക് ഇംഗ്ലീഷ് പഠിച്ച് 55% മാർക്കോടെ ജയിച്ചിരിക്കണം. (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 50% മാർക്ക്)
പ്രവൃത്തിപരിചയം: വിവർത്തനത്തിൽ (ഇംഗ്ലീഷും ഹിന്ദിയും).
ഒഴിവുകളുടെ എണ്ണം: 02
ഉയർന്ന പ്രായപരിധി : 35 വയസ്സ്
തസ്തികയും ശമ്പളവും
ജൂനിയർ എക്സിക്യൂട്ടീവ്, സെക്രട്ടറി തസ്തികകളിൽ: 30,000-1,20,000 രൂപ സ്കെയിൽ
അസോസിയേറ്റ് എക്സിക്യൂട്ടീവ്: 40,000-1,40,000 രൂപ സ്കെയിൽ
ശമ്പളത്തിന് പുറമെ ഡിഎ, എച്ച് ആർ എ, വിരമിക്കൽ ആനുകൂല്യങ്ങൾ, തുടങ്ങി, സ്ഥാപന നയം അനുസരിച്ചുള്ള ആനുകൂല്യങ്ങളും അലവൻസുകളും ലഭിക്കും.
അപേക്ഷാ ഫീസ്: 1180 രൂപ (എസ് സി, എസ് ടി, പിഡബ്ല്യുഡി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ഫീസ് അടയ്ക്കേണ്ടതില്ല)
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : മെയ് 17
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Job Alert: BPCL Recruitment 2026 announced by Bharat Petroleum Corporation Limited with 250 vacancies. Diploma and degree holders can apply online for jobs. Check eligibility and details.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






