കൊല്ലം മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ ഒഴിവ്

എക്കോ ടെക്‌നീഷ്യൻ ട്രെയിനി തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 1 വൈകിട്ട് 5 വരെയും മറ്റ് തസ്തികകളിലേക്ക് ഒക്ടോബർ 23 വൈകിട്ട് 5 വരെയുമാണ്.

Kollam Government Medical College Hospital
Kollam Government Medical College Hospital has invited applications for various posts on a temporary basis under the KASP scheme.ai image
Edited by :Joice Daniel
Last Updated :4 ഒക്ടോബർ 2026, 3:09 pm IST

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളും വിശദമായി പരിശോധിക്കാം.

ഒഴിവുകൾ

1. ഇ.സി.ജി ടെക്‌നീഷ്യൻ ട്രെയിനി

  • ഒഴിവുകളുടെ എണ്ണം: മൂന്ന്

  • യോഗ്യത: എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി

  • പ്രതിമാസ വേതനം: 14,500 രൂപ.

2. ഇ.സി.ജി ടെക്‌നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം: രണ്ട്

  • യോഗ്യത: എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി

  • വേതനം: 19,000 രൂപ.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

3. എക്കോ ടെക്‌നീഷ്യൻ ട്രെയിനി

  • ഒഴിവുകളുടെ എണ്ണം: രണ്ട്

  • യോഗ്യത: കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.

  • വേതനം :10,000 രൂപ

4. സ്റ്റാഫ് നഴ്‌സ്

  • ഒഴിവുകളുടെ എണ്ണം: ഒന്ന്

  • യോഗ്യത: ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറി/ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.

  • സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.

  • വേതനം: 19,000 രൂപ.

5. സൈക്കോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം: ഒന്ന്

  • യോഗ്യത: എം.എസ്‌സി സൈക്കോളജി, പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റിലുള്ള പരിചയം അഭിലഷണീയം.

  • വേതനം: 17,000 രൂപ.

എക്കോ ടെക്‌നീഷ്യൻ ട്രെയിനി തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 1 വൈകിട്ട് 5 വരെയും മറ്റ് തസ്തികകളിലേക്ക് ഒക്ടോബർ 23 വൈകിട്ട് 5 വരെയുമാണ്. പ്രായപരിധി 18-41 വയസ്. താത്പര്യമുള്ളവർ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.

അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബന്ധപ്പെട്ട കൗൺസിൽ രജിസ്‌ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474-2575050.

News Now

Summary

Kollam Government Medical College Hospital has invited applications for various posts on a temporary basis under the KASP scheme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates