വയനാട് ഹെൽത്ത് കേരളയിൽ അവസരം; ഡയറ്റീഷ്യൻ,നഴ്സ് തുടങ്ങി നിരവധി ഒഴിവുകൾ

ഡയറ്റീഷ്യൻ,നഴ്സ് തുടങ്ങിയ വിഭാഗത്തിലാണ് ഒഴിവ് ഉള്ളത്. ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം.

Health Kerala Recruitment
Wayanad Health Kerala Recruitment Vacancies for Nurses, Dieticians and Other Posts.ai image
Edited by :Joice Daniel
Last Updated :17 സെപ്റ്റംബർ 2026, 11:00 am IST

വയനാട് ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡയറ്റീഷ്യൻ,നഴ്സ് തുടങ്ങിയ വിഭാഗത്തിലാണ് ഒഴിവ് ഉള്ളത്. ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 26.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തസ്തികയും യോഗ്യതയും

1. സ്റ്റാഫ് നഴ്‌സ്

  • ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ

  • യോഗ്യത: ബി.എസ്.സി നഴ്‌സിങ് / ജി.എൻ.എം.

  • കേരള നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷൻ.

  • ശമ്പളം: 20,500 രൂപ

  • പ്രായപരിധി: 40 വയസ്

2. എം.എൽ.എസ്.പി

  • ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ

  • യോഗ്യത: ബി.എസ്.സി നഴ്‌സിങ് / ജി.എൻ.എം.

  • കേരള നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷൻ.

  • ശമ്പളം: 20,500 രൂപ

  • പ്രായപരിധി: 40 വയസ്

3. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ

  • ഒഴിവ് : ഒന്ന്

  • രണ്ട് വർഷത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമ,

  • കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

  • ശമ്പളം 17,000 രൂപ

  • പ്രായപരിധി: 40 വയസ്

4. ഡെന്റൽ ഹൈജീനിസ്റ്റ്

  • ഒഴിവ്: ഒന്ന്

  • യോഗ്യത: ഡെന്റൽ ഹൈജീനിസ്റ്റ് ഡിപ്ലോമ,

  • സാധുവായ കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ.

  • ശമ്പളം 17,000 രൂപ

  • പ്രായപരിധി: 40 വയസ്

5. ഡയറ്റീഷ്യൻ

  • ഒഴിവുകളുടെ എണ്ണം: 1

  • യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഹോം സയൻസിൽ ബിരുദവും സർക്കാർ അംഗീകൃത ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ഡിപ്ലോമയും, അല്ലെങ്കിൽ സയൻസിൽ ബിരുദവും അനുബന്ധ വിഷയത്തിലുള്ള ബിരുദാനന്തര ഡിപ്ലോമ / ബിരുദാനന്തര ബിരുദവും.

  • ശമ്പളം: 20,500 രൂപ

  • പ്രായപരിധി: 40 വയസ്

6. ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം: 2

  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ അല്ലെങ്കിൽ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ ഡിപ്ലോമ.

  • ശമ്പളം: 20,000 രൂപ

  • പ്രായപരിധി: 40 വയസ്

7. എപ്പിഡമിയോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം: 1

  • യോഗ്യത: പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ / പബ്ലിക് ഹെൽത്ത് / എപ്പിഡമിയോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം / ഡിപ്ലോമ ഉള്ളവർക്ക് അവസരം.

  • എപ്പിഡമിയോളജി / പബ്ലിക് ഹെൽത്ത് മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ള മെഡിക്കൽ ബിരുദധാരികൾക്കും അപേക്ഷിക്കാം.

  • ശമ്പളം: 55,250 രൂപ

  • പ്രായപരിധി: 40 വയസ്

8. കൗൺസിലർ

  • ഒഴിവുകളുടെ എണ്ണം: 1

  • യോഗ്യത: കൗൺസലിങ്ങിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ മെഡിക്കൽ ആൻഡ് സൈക്യാട്രിയിൽ എം.എസ്.ഡബ്ല്യു.

  • ശമ്പളം: 20,500 രൂപ

  • പ്രായപരിധി: 40 വയസ്

9. ടി.ബി.എച്ച്.വി

  • ഒഴിവുകളുടെ എണ്ണം: 1

  • ശമ്പളം: 17,000 രൂപ

  • പ്രായപരിധി: 40 വയസ്

  • സർക്കാർ അംഗീകൃത ടി.ബി.എച്ച്.വി കോഴ്‌സ് അല്ലെങ്കിൽ സർക്കാർ അംഗീകൃത ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമയും ആരോഗ്യ മേഖലയിൽ ക്ഷയരോഗവുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയവും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

News Now

Summary

Wayanad HealthKerala Recruitment Vacancies for Nurses, Dieticians and Other Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates