സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ ഒഴിവുകൾ, പത്താം ക്ലാസ്സുകാർക്ക് മുതൽ എൻജിനിയർമാർക്ക് വരെ അവസരം
പ്രായം, യോഗ്യത, ശമ്പളം എന്നിവ തസ്തിക അനുസരിച്ച് വ്യത്യാസപ്പെടും.

കേന്ദ്ര സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന കമ്പനിയായ സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ (CEL) വിവിധ തസ്തികകളിൽ ഒഴിവുകൾ. ഇവ നികത്തുന്നതിനായി സെൽ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ, ഗ്രാജുവേറ്റ് എൻജനിയർ, ക്ലാർക്ക്, ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പത്താം ക്ലാസ് പാസായവർ മുതൽ ബി ടെക്, എം ബിഎ, സിഎ, ഐസിഡബ്ല്യുഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തസ്തികകളുനസരിച്ച് യോഗ്യതകളിൽ മാറ്റം വരും. ഈ തസ്തികകളിലെല്ലാമായി 34 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം. സെൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
മെറ്റീരിയൽസ് സയൻസ്, ഹ്യൂമൻ റിസോഴ്സ് എന്നീ വിഭാഗങ്ങളിൽ ഡെപ്യൂട്ടി ജനറൽ മാനേജർ / സീനിയർ ടെക്നിക്കൽ മാനേജർ തസ്തികകളിലും ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്, മൈക്രോവേവ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്,സെയിൽസ് ആൻഡ് മാർക്കറ്റിങ് എംബെഡഡ് സിസ്റ്റംസ്,പ്രോജക്റ്റ് എക്സിക്യൂഷൻ,മെറ്റീരിയൽ സയൻസ് ഇലക്‌ട്രോണിക്‌സ് എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്.
മെറ്റലർജി ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് എന്നീ ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനികളെയും ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് എന്നീ വിഭാഗങ്ങളിൽ മാനേജ്മെന്റ് ട്രെയിനികളെയും നിയമിക്കുന്നു.
പേഴ്സണൽ ഓഫീസർ, ക്ലാർക്ക് 'സി' ഓപ്പറേറ്റർ 'എ' എന്നീ തസ്തികളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ശമ്പളം - 17,500 – 2,20,000 രുപ വരെ. യോഗ്യത തസ്തിക എന്നിവ അനുസരിച്ചായിരിക്കും ഇത്.
പ്രായപരിധിയിലും തസ്തികകൾ അനുസരിച്ച് വ്യത്യാസമുണ്ട്. ചില തസ്തികകളിൽ കരാർ നിയമനവും മറ്റുള്ളവയിൽ സ്ഥിര നിയമനവുമാണ്.
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Summary
Job Alert: Central Electronics Limited (CEL) has announced recruitment for various posts. Candidates from 10th pass to engineering graduates can apply online.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


