
കേന്ദ്ര സംസ്കൃത സര്‍വകലാശാലയില്‍ അധ്യാപകര്‍ക്ക് അവസരം; 90 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലേക്കാണ് നിയമനം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സംസ്കൃത സര്‍വകലാശാല 2026-ലെ അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വേദവ്യാസ് (ഹിമാചല്‍ പ്രദേശ്), ശ്രീ രഘുനാഥ് കീര്്ത്തി (ഉത്തരാഖണ്ഡ്), ഏകലവ്യ (ത്രിപുര) ക്യാമ്പസുകളിലായി 90 അധ്യാപക തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഉള്‍പ്പെടെ വിവിധ അധ്യാപക തസ്തികകളിലേക്കാണ് നിയമനം.
യോഗ്യത
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി, യു.ജി.സി. NET/SET യോഗ്യതകള്‍, അധ്യാപന-ഗവേഷണ പരിചയം എന്നിവ തസ്തിക അനുസരിച്ച് ആവശ്യമാണ്. ഓരോ തസ്തികയ്ക്കുമുള്ള വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാണ്.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, സംവരണ ആനുകൂല്യങ്ങള്‍, അപേക്ഷാ ഫീസ്, തെരഞ്ഞെടുപ്പ് നടപടിക്രമം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ ലഭ്യമാണ്.
അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം യോഗ്യരായ ഉദ്യോഗാര്‍ഥികളെ അഭിമുഖം, അക്കാദമിക് സ്കോര്‍, ഗവേഷണ നേട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. അന്തിമ തിരഞ്ഞെടുപ്പ് സര്‍വകലാശാല നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://sanskrit.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Central Sanskrit University Recruitment 2026: 90 Teaching Posts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



