കൊച്ചി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ അവസരം; നിയമനം അഭിമുഖത്തിലൂടെ

ടെക്‌നീഷ്യൻ (ഡിപ്ലോമ) വിഭാഗത്തിലും നോൺ-എഞ്ചിനീയറിങ് ഗ്രാജുവേറ്റ് വിഭാഗത്തിലുമാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും, ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയവർക്കും ജോലി നേടാം.

apprentice job
CSIR NIO Kochi Apprentice Recruitment Announced special arrangement
Edited by :JOICE MON D L
Last Updated :13 ജനുവരി 2026, 4:01 pm IST

സി എസ് ഐ ആർ–നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ (CSIR-NIO) കൊച്ചി റീജിയണൽ സെന്ററിൽ അപ്രന്റിസ് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ടെക്‌നീഷ്യൻ (ഡിപ്ലോമ) വിഭാഗത്തിലും നോൺ-എഞ്ചിനീയറിങ് ഗ്രാജുവേറ്റ് വിഭാഗത്തിലുമാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും, ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയവർക്കും ജോലി നേടാം.

I. ടെക്‌നീഷ്യൻ അപ്രന്റിസ് (ഡിപ്ലോമ)

  1. സിവിൽ എഞ്ചിനീയറിങ് – 01 ഒഴിവ്
    യോഗ്യത: സിവിൽ എഞ്ചിനീയറിങിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ തുല്യ യോഗ്യത
    പരിശീലന കാലാവധി: 1 വർഷം
    സ്റ്റൈപൻഡ്: മാസം 8,000 രൂപ

  2. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – 01 ഒഴിവ്


    യോഗ്യത: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ തുല്യ യോഗ്യത
    പരിശീലന കാലാവധി: 1 വർഷം
    സ്റ്റൈപൻഡ്: മാസം 8,000 രൂപ

  3. കമ്പ്യൂട്ടർ എഞ്ചിനീയറിങ് / ഇൻഫർമേഷൻ ടെക്‌നോളജി – 01 ഒഴിവ്
    യോഗ്യത: കമ്പ്യൂട്ടർ എഞ്ചിനീയറിങ് / ഇൻഫർമേഷൻ ടെക്‌നോളജിയിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ തുല്യ യോഗ്യത
    പരിശീലന കാലാവധി: 1 വർഷം
    സ്റ്റൈപൻഡ്: മാസം 8,000 രൂപ

II. ഗ്രാജുവേറ്റ് അപ്രന്റിസ്

  1. നോൺ-എഞ്ചിനീയറിങ് ഗ്രാജുവേറ്റ് (ഓഷ്യനോഗ്രഫി) – 07 ഒഴിവുകൾ
    യോഗ്യത: ഏതെങ്കിലും സയൻസ് വിഷയത്തിൽ ബാച്ചിലർ ഡിഗ്രി
    പരിശീലന കാലാവധി: 1 വർഷം
    സ്റ്റൈപൻഡ്: മാസം 9,000 രൂപ

  2. നോൺ-എഞ്ചിനീയറിങ് ഗ്രാജുവേറ്റ് (ജനറൽ അഡ്മിനിസ്ട്രേഷൻ) – 04 ഒഴിവുകൾ
    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
    പരിശീലന കാലാവധി: 1 വർഷം
    സ്റ്റൈപൻഡ്: മാസം 9,000 രൂപ

ജനുവരി 22ന് രാവിലെ 9 മണിക്ക് കൊച്ചി ഹൈക്കോടതി ജംഗ്ഷന് സമീപമുള്ള CSIR-NIO റീജിയണൽ സെന്ററിലാണ് വാക്ക്-ഇൻ ഇന്റർവ്യൂ. ആവശ്യമായ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാ ഫോമും സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാകുക.

കൂടുതൽ വിവരങ്ങൾ CSIR-NIOയുടെ ഔദ്യോഗിക വെബ്സൈറ്റ് www.nio.res.in ൽ ലഭ്യമാണ്. വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://www.nio.res.in/files/view/11fb92bcd6524bb

News Now

Summary

Job alert: CSIR NIO Kochi Invites Applications for Technician and Graduate Apprentice Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates