RCF: പൊതുമേഖലാ സ്ഥാപനത്തിൽ 326 ഒഴിവ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമക്കാർക്ക് അവസരം !

പന്ത്രണ്ടാം ക്ലാസ്,ബിരുദം, ഡിപ്ലോമ വരെ. നിയമനം ലഭിക്കുന്നവർക്ക് സ്റ്റൈപ്പന്റ് ലഭിക്കും അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20

Rashtriya Chemicals and Fertilizers Limited
Rashtriya Chemicals and Fertilizers Limited (RCF Ltd.) has invited applications for 326 Apprentice vacancies.
Edited by :Joice Daniel
Last Updated :13 സെപ്റ്റംബർ 2026, 11:23 am IST

രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസെഴ്സ് ലിമിറ്റഡ് (RCF Ltd.) അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 326 ഒഴിവുകളാണ് ഉള്ളത്. പന്ത്രണ്ടാം ക്ലാസ്,ബിരുദം, ഡിപ്ലോമ വരെ. നിയമനം ലഭിക്കുന്നവർക്ക് സ്റ്റൈപ്പന്റ് ലഭിക്കും അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ  20

ഒഴിവുകൾ

ബിരുദ അപ്രന്റീസ്

വിദ്യാഭ്യാസ യോഗ്യത:

  • ബി.കോം

  • ബി.ബി.എ

  • ഇക്കണോമിക്സ് ഉൾപ്പെടെയുള്ള ഏതെങ്കിലും ബിരുദം

  • അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനവും കമ്പ്യൂട്ടർ പ്രവർത്തന പരിജ്ഞാനവും ആവശ്യമാണ്.

തസ്തികകളും ഒഴിവുകളും:

  • അക്കൗണ്ട്സ് എക്സിക്യൂട്ടീവ് – 50

  • സെക്രട്ടേറിയൽ അസിസ്റ്റന്റ് – 60

  • റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് (എച്ച്.ആർ) – 35

ആകെ ഒഴിവുകൾ – 145

2. ടെക്നീഷ്യൻ അപ്രന്റീസ്

വിദ്യാഭ്യാസ യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം.

തസ്തികകളും ഒഴിവുകളും:

  • കെമിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ – 20

  • സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ – 15

  • കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമ – 10

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ – 20

  • ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് ഡിപ്ലോമ – 20

  • മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ – 20

ആകെ ഒഴിവുകൾ – 105

3. ട്രേഡ് അപ്രന്റീസ്

വിദ്യാഭ്യാസ യോഗ്യത:
തസ്തിക അനുസരിച്ച് ബി.എസ്.സി അല്ലെങ്കിൽ പ്ലസ് ടു യോഗ്യത ആവശ്യമാണ്.

തസ്തികകളും ഒഴിവുകളും:

  • കെമിക്കൽ പ്ലാന്റ് അറ്റൻഡന്റ് ഓപ്പറേറ്റർ – 50

  • കെമിക്കൽ പ്ലാന്റ് ഇൻസ്ട്രുമെന്റ് മെക്കാനിക് – 4

  • കെമിക്കൽ പ്ലാന്റ് ലബോറട്ടറി അസിസ്റ്റന്റ് – 6

  • ബോയിലർ അറ്റൻഡന്റ് – 2

  • ഇലക്ട്രീഷ്യൻ – 6

  • ഹോർട്ടികൾച്ചർ അസിസ്റ്റന്റ് – 6

  • മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (പതോളജി) – 2

ആകെ ഒഴിവുകൾ – 76

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Rashtriya Chemicals and Fertilizers Limited (RCF Ltd.) has invited applications for 326 Apprentice vacancies. Candidates with qualifications ranging from Class 12 to graduation and diploma can apply for various apprenticeship positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates