
എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ ഗവേഷകരാകാം; കൊച്ചിയിൽ നിയമനം !
ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ നിരവധി ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് ബിരുദവും സാധുവായ നെറ്റ്,ഗേറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രോഫിക് ലബോറട്ടറിയിൽ അവസരം. ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ നിരവധി ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് ബിരുദവും സാധുവായ നെറ്റ്,ഗേറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
ഒഴിവുകൾ ഉള്ള വിഷയങ്ങൾ
കംപ്യുട്ടർ സയൻസ് എഞ്ചിനീയറിങ് - പ്രതിക്ഷിത ഒഴിവുകൾ
മെക്കാനിക്കൽ എഞ്ചിനീയറിങ്- 04
കെമിക്കൽ/റബ്ബർ ടെക്നോളജി/പോളിമർ ടെക്നോളജി/നാനോ ടെക്നോളജി/മെറ്റീരിയൽ സയൻസ്- പ്രതിക്ഷിത ഒഴിവുകൾ
ഒപ്‌റ്റോ ഇലക്ട്രോണിക്‌സ്- പ്രതിക്ഷിത ഒഴിവുകൾ
ഇലക്ട്രിക്ക് ആൻഡ് ഇലക്ട്രോണിക്സ്/ഇ.സി.സി/ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിങ് - പ്രതിക്ഷിത ഒഴിവുകൾ
ഫിസിക്സ്- പ്രതിക്ഷിത ഒഴിവുകൾ
ഓഷ്യാനോഗ്രഫി/ഓഷ്യൻ ടെക്‌നോളജി/മെറ്റിരിയോളജി- പ്രതിക്ഷിത ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയത്തിൽ ബി.ഇ /ബി.ടെക് ഫസ്റ്റ് ക്ലാസോടെ പാസായിക്കണം. ഒപ്പം സാധുവായ ഗേറ്റ് യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയത്തിൽ എം.ഇ/എം.ടെക് ഫസ്റ്റ് ക്ലാസോടെ പാസായിക്കണം. സാധുവായ ഗേറ്റ് യോഗ്യത ഉണ്ടായിരിക്കണം. ചില തസ്തികയ്ക്ക് നെറ്റ്/ഗേറ്റ് യോഗ്യത മതിയാകും.
പ്രായ പരിധി
അപേക്ഷകന്റെ പ്രായം 28 വയസിൽ കവിയാൻ പാടില്ല. സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ലഭിക്കും.
ശമ്പളം
ജൂനിയർ റിസർച്ച് ഫെലോയായി തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 37000 രൂപയും ഹൗസ് റെന്റ് അലവൻസ് ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ഒക്ടോബർ 10ന് രാവിലെ 9.30 നാണ് അഭിമുഖം നടക്കുന്നത്.
അഭിമുഖം നടക്കുന്ന സ്ഥലം
Bhavan’s Varuna Vidyalaya in the campus of NAVAL PHYSICAL & OCEANOGRAPHIC LABORATORY, THRIKKAKARA P.O., KOCHI 682021
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്നാട്ടിൽ !
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
DRDO’s Naval Physical and Oceanographic Laboratory in Kochi has announced multiple Junior Research Fellow vacancies.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







