
റെയിൽവേ ജോലി സ്വപ്നമാണോ?, 3,993 ഒഴിവുകൾ; ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യത
ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13.

ഇന്ത്യൻ റെയിൽവേ 3,993 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ജൂനിയർ എഞ്ചിനീയർ (JE), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13.
തസ്തികകൾ അനുസരിച്ചുള്ള ഒഴിവുകൾ
സിവിൽ എഞ്ചിനീയറിങ്: 1,638 ഒഴിവുകൾ
മെക്കാനിക്കൽ എഞ്ചിനീയറിങ് : 1,125 ഒഴിവുകൾ
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് : 599 ഒഴിവുകൾ
ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് : 324 ഒഴിവുകൾ
സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻസ് : 307 ഒഴിവുകൾ
WHAT TO READ NEXT

സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
യോഗ്യത മാനദണ്ഡങ്ങൾ
പ്രായപരിധി: 01.01.2027 തീയതി കണക്കാക്കി 18 മുതൽ 33 വയസ്സ് വരെ.
SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC-NCL ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ഉള്ള 3 വർഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ (B.E) / ബി.ടെക് (B.Tech) ബിരുദം.
അവസാന വർഷ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
WHAT TO READ NEXT

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31
തെരഞ്ഞെടുപ്പ് പ്രക്രിയ
നാല് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്:
1.ഒന്നാം ഘട്ട കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT-I): ഇത് ഒരു സ്ക്രീനിംഗ് പരീക്ഷയാണ്. മാത്തമാറ്റിക്സ്, റീസണിംഗ്, ജനറൽ അവയർനസ്, ജനറൽ സയൻസ് എന്നിവയിൽ നിന്ന് 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ ഉണ്ടാകും. 90 മിനിറ്റ് ആണ് പരീക്ഷ സമയം.
2. രണ്ടാം ഘട്ട കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT-II): CBT-I പാസ്സാകുന്നവരെ ഈ പരീക്ഷയ്ക്ക് വിളിക്കും. ഇതിൽ സാങ്കേതിക വിഷയങ്ങൾക്ക് (Technical Abilities) മുൻഗണന നൽകുന്ന 150 ചോദ്യങ്ങൾ ഉണ്ടായിരിക്കും 120 മിനിറ്റ് ആണ് പരീക്ഷ സമയം.
3.സർട്ടിഫിക്കറ്റ് പരിശോധന: യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധന.
4.വൈദ്യപരിശോധന (Medical Examination): റെയിൽവേ നിഷ്കർഷിക്കുന്ന കണ്ണ് പരിശോധന ഉൾപ്പെടെയുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ വിജയിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Indian Railways Recruitment 2026 3,993 Vacancies for Junior Engineer and Other Posts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







