
വീണ്ടും മാതൃകയായി നടക്കാവ് സ്കൂൾ, ഇന്ത്യയിലെ മികച്ച സ്കൂളുകളിൽ മുന്നിൽ
യു പി മുതൽ ഹയർ സെക്കൻഡറി വരെ മൂവായിരത്തിലധികം വിദ്യാർഥികൾ നടക്കാവ് സ്കൂളിൽ പഠിക്കുന്നുണ്ട്. 2012ൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ 'പ്രിസം' പദ്ധതി സ്കൂളിൽ ആരംഭിച്ചിരുന്നു. 20 കോടിയാണ് ഫൗണ്ടേഷൻ സ്കൂളിന്റെ വളർച്ചക്കായി വിനിയോഗിച്ചത്.
രാജ്യത്തെ മികച്ച സ്കൂളുകളുടെ പട്ടികയിൽ വീണ്ടും കോഴിക്കോട് നടക്കാവിലെ ഗവൺമെന്റ് വി എച്ച് എസ് എസ് ഫോർ ഗേൾസ് മുൻനിരയിൽ. 19-ാമത് എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിംഗിന്റെ (EWISR) പട്ടികയിലാണ് നടക്കാവ് സ്കൂൾ രണ്ടാം സ്ഥാനം നിലനിർത്തിയത്. 'സ്റ്റേറ്റ് ഗവൺമെന്റ് ഡേ സ്കൂളുകൾ' വിഭാഗത്തിലാണ് നടക്കാവ് സ്കൂളിന്റെ നേട്ടം.
യു പി മുതൽ ഹയർ സെക്കൻഡറി വരെ മൂവായിരത്തിലധികം വിദ്യാർഥികൾ നടക്കാവ് സ്കൂളിൽ പഠിക്കുന്നുണ്ട്. 2012ൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ 'പ്രിസം' പദ്ധതി സ്കൂളിൽ ആരംഭിച്ചിരുന്നു. 20 കോടിയാണ് ഫൗണ്ടേഷൻ സ്കൂളിന്റെ വളർച്ചക്കായി വിനിയോഗിച്ചത്.
കഴിഞ്ഞ വർഷങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ഈ നേട്ടം വീണ്ടും സ്കൂളിനെ തേടിയെത്തിയത്. വിവിധ വിഭാഗങ്ങളിലെ പട്ടികയിൽ ആദ്യ പത്തിൽ കേരളത്തിൽ നിന്നുള്ള അഞ്ച് സ്കൂളുകൾ ഇടം നേടിയിട്ടുണ്ട്.
WHAT TO READ NEXT

JEE Main 2026: ആധാർ അപ്ഡേറ്റ് ചെയ്യണമെന്ന് എൻടിഎ
കേന്ദ്ര ഗവൺമെന്റ് ഡേ സ്കൂളുകളുടെ പട്ടികയിൽ തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയം ഒമ്പതാം സ്ഥാനത്ത് എത്തി. കേന്ദ്ര ഗവൺമെന്റ് ബോർഡിംഗ് സ്കൂളുകളുടെ ഗ്രൂപ്പിൽ ആലപ്പുഴയിലെ ചെന്നിത്തലയിലുള്ള ജവഹർ നവോദയ വിദ്യാലയം എട്ടാം സ്ഥാനം നേടി.
ഡേ കം ബോർഡിങ് സ്കൂളുകളുടെ പട്ടികയിൽ കോട്ടയത്തെ പള്ളിക്കൂടം നാലാം സ്ഥാനത്തും . ഇന്റർനാഷണൽ ഡേ-കം-ബോർഡിങ് സ്കൂളുകളുടെ പട്ടികയിൽ കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂൾ ആറാം സ്ഥാനത്തുമെത്തി.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Education news: Kerala schools put up stellar show in national education world rankings
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


