
ജർമ്മനിയിലെ ഫ്രിയാസ് ഫെല്ലോഷിപ്പിന് സെപ്തംബർ 12 വരെ അപേക്ഷിക്കാം
സീനിയർ ഫെല്ലോഷിപ്പും ഏർലി കരിയർ ഫെല്ലോഷിപ്പും. അടുത്ത വർഷത്തേക്കുള്ള ഫെല്ലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ച് അവർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ജർമ്മനിയിലെ പ്രശസ്തമായ ആദ്യകാല സർവകലാശാലകളിൽ ഒന്നാണ് 1457-ൽ സ്ഥാപിതമായ ഫ്രീബർഗ്. ഫ്രീബർഗ് യൂണിവേഴ്സിറ്റിയിലെ അന്താരാഷ്ട്ര ഗവേഷണ കോളജാണ് ഫ്രീബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (FRIAS). വൈവിധ്യമാർന്ന സാംസ്കാരിക, അക്കാദമിക് പശ്ചാത്തലങ്ങളുള്ള ഗവേഷകർക്ക് നൽകുന്നതാണ് ഫ്രിയാസ് (FRIAS) ഫെലോഷിപ്പ്. ലോകത്തെ എവിടെ നിന്നുള്ളവർക്കും ഈ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. രണ്ട് തരം ഫെല്ലോഷിപ്പുകളാണ് ഇങ്ങനെ നൽകുന്നത്. സീനിയർ ഫെല്ലോഷിപ്പും ഏർലി കരിയർ ഫെല്ലോഷിപ്പും. അടുത്ത വർഷത്തേക്കുള്ള ഫെല്ലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ച് അവർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
ഫ്രീബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഫെലോഷിപ്പ് പ്രോഗ്രാമുകളിൽ ഏത് വിഷയത്തിലുള്ള ഗവേഷകർക്കും അപേക്ഷിക്കാം. ഗവേഷണ ബിരുദം ലഭിച്ചിട്ടുള്ളവർക്കും സീനിയർ ഗവേഷകർക്കും ഫ്രിയാസ് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം.
ഫെലോകൾക്ക് പ്രതിമാസ ചെലവിനുള്ള തുക, താമസത്തിനുള്ള അധിക ഫണ്ട്, യാത്രാ ചെലവുകൾ വഹിക്കുന്നതിനായി മൊബിലിറ്റി അലവൻസും ലഭിക്കും
WHAT TO READ NEXT

പ്രായപരിധിയില്ലാതെ പഠിക്കാം, ഫാഷൻ ഡിസൈനിങ് കോഴ്സ്
ഫ്രിയാസ് ഏർലി കരിയർ ഫെല്ലോഷിപ്പ് പ്രോഗ്രാം
അപേക്ഷിക്കുന്ന സമയത്ത്, കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ പിഎച്ച്ഡി പൂർത്തിയാക്കിയവരാകണം.
വിഷയങ്ങൾ: ഫ്രീബർഗ് സർവകലാശാലയിൽ ഗവേഷണ സഹായം ലഭ്യമാകുന്ന ഏത് വിഷയത്തിലും അപേക്ഷിക്കാം.
ധനസഹായ കാലാവധി: നാല് മുതൽ പത്ത് മാസം വരെ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2025 സെപ്തംബർ 12
ഫെല്ലോഷിപ്പ് കാലയളവ് : 2026 സെപ്തബർ ഒന്ന് മുതൽ 2027 ഓഗസ്റ്റ് 31 വരെ
മൂവായിരം വാക്കിൽ കവിയാത്ത പ്രോജക്ട് പ്രൊപ്പോസൽ, സിവി, പ്രസദ്ധീകരിച്ച എട്ട് ലേഖനങ്ങൾ. അഥിൽ നാലെണ്ണം 2021 ജനുവരിക്ക് ശേഷമുള്ളതും പിയർ -റിവ്യൂ ചെയ്തതുമായ പ്രസിദ്ധീകരണങ്ങളാകണം. പി എച്ച് ഡിയുടെ കോപ്പി എന്നിവ അപേക്ഷയോടൊപ്പം നൽകണം.
ഫ്രിയാസ് സീനിയർ ഫെല്ലോഷിപ്പ് പ്രോഗ്രാം
അപേക്ഷിക്കുന്ന സമയത്ത്, പിഎച്ച് ഡി പൂർത്തിയാക്കി, കുറഞ്ഞത് എട്ട് വർഷത്തെ പോസ്റ്റ്-ഡോക്ടറൽ പരിചയം
വിഷയങ്ങൾ: ഫ്രീബർഗ് സർവകലാശാലയിൽ ഗവേഷണ സഹായം ലഭ്യമാകുന്ന ഏത് വിഷയത്തിലും അപേക്ഷിക്കാം.
ഫെല്ലോഷിപ്പ് ധനസഹായ കാലയളവ് :മൂന്ന് മുതൽ എട്ട് മാസം വരെ
അപേക്ഷിക്കേണ്ട അവസാന തിയ്യതി 2025 സെപ്തംബർ 12
ഫെല്ലോഷിപ്പ് കാലാവധി 2026 സെപ്തംബർ ഒന്ന് മുതൽ 2027 ഓഗസ്റ്റ് 31 വരെ
അപേക്ഷയ്ക്കൊപ്പം മൂവായിരം വാക്കുള്ള പ്രോജക്ട് പ്രൊപ്പോസൽ, സിവി അപേക്ഷകർ പ്രസിദ്ധീകരിച്ച എട്ട് ലേഖനങ്ങൾ,അവയിൽ നാലെണ്ണം 2021 ജനുവരി 1 ന് ശേഷം പ്രസിദ്ധീകരിച്ചതും പിയർ-റിവ്യൂ ചെയ്തതുമായിരിക്കണം പി എച്ച് ഡിയുടെ പകർപ്പ്, ലെറ്റർ ഓഫ് സപ്പോട്ട് എന്നിവ ഉണ്ടാകണം.
News Now
ഓഹരി വിപണിയില് കനത്ത ഇടിവ്; സെന്സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Summary
Education news: FRIAS fellowships are open from Freiburg, Germany and all over the world.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



