ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ അവസരം; എഞ്ചിനീയർ മുതൽ സിഎ വരെ യോഗ്യത, രണ്ട് ലക്ഷം രൂപ വരെ ശമ്പളം

ഫിനാൻസ്, ഡിസൈൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) വിഭാഗങ്ങളിലായി ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

HAL career 2026
HAL Hiring Executives in Finance and Engineering Disciplines
Edited by :Joice Daniel
Last Updated :26 ജൂലൈ 2026, 11:24 am IST

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ടെക്നിക്കൽ, നോൺ-ടെക്നിക്കൽ വിഭാഗങ്ങളിൽ നിയമനം നടത്തുന്നു. ഫിനാൻസ്, ഡിസൈൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) വിഭാഗങ്ങളിലായി ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് ബിരുദം മുതൽ സി എ വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12.

ഒഴിവുകൾ

  • ഫിനാൻസ് ഓഫീസർ (ഗ്രേഡ് II) – 17 ഒഴിവുകൾ

  • ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) (ഗ്രേഡ് III) – 8 ഒഴിവുകൾ

  • മാനേജർ (ഡിസൈൻ – മെക്കാനിക്കൽ) (ഗ്രേഡ് IV) – 1 ഒഴിവ്

  • മാനേജർ (ഡിസൈൻ – ഇലക്ട്രിക്കൽ) (ഗ്രേഡ് IV) – 3 ഒഴിവുകൾ

  • മാനേജർ (ഡിസൈൻ – ഇലക്ട്രോണിക്സ്) (ഗ്രേഡ് IV) – 1 ഒഴിവ്

വിദ്യാഭ്യാസ യോഗ്യത

  • ഫിനാൻസ് ഓഫീസർ: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ICAI/ICMAI നടത്തുന്ന CA/ICWA ഫൈനൽ പരീക്ഷ വിജയിച്ചിരിക്കണം. കുറഞ്ഞ മാർക്ക് നിർബന്ധമില്ല.

  • ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) : ഏതെങ്കിലും വിഷയത്തിൽ ബിരുദവും CA/ICWA ഫൈനൽ പരീക്ഷ വിജയിച്ചിരിക്കണം. കുറഞ്ഞ മാർക്ക് നിർബന്ധമില്ല.

  • മാനേജർ (ഡിസൈൻ – മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്): ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ B.E./B.Tech ബിരുദവും അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് M.E./M.Tech ബിരുദവും ഉണ്ടായിരിക്കണം.

ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് 50,000 മുതൽ 2 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമെ വിവിധ അലവൻസുകൾ, ഹൗസ് റെന്റ് അലവൻസ് (HRA), പെർഫോർമൻസ് റിലേറ്റഡ് പേ (PRP), പ്രൊവിഡന്റ് ഫണ്ട് (PF), ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി

അപേക്ഷകർക്ക് ഉണ്ടായിരിക്കേണ്ട പരമാവധി പ്രായം ഗ്രേഡ് II തസ്തികയ്ക്ക് 35 വയസും, ഗ്രേഡ് III, IV തസ്തികകൾക്ക് 45 വയസുമാണ്. SC/ST സംവരണ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 5 വർഷത്തെ പ്രായ ഇളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട രീതി

  • ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

  • അതിലെ 'Careers' വിഭാഗത്തിൽ ബന്ധപ്പെട്ട തസ്തിക തെരഞ്ഞെടുക്കുക.

  • ആവശ്യമായ വിവരങ്ങളും ഫോട്ടോയും അപ്‌ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുക. തുടർന്ന് വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

HAL Hiring Executives in Finance and Engineering Disciplines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics