സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി ! പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഇപ്പോൾ സമർപ്പിക്കാം
എഴുത്തുപരീക്ഷയുടെയും സ്കൗട്ട്സ് & ഗൈഡ്സ് സർട്ടിഫിക്കറ്റുകളും അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.

സെൻട്രൽ റെയിൽവേ 2026-27 വർഷത്തേക്കുള്ള സ്കൗട്ട്സ് & ഗൈഡ്സ് ക്വാട്ട പ്രകാരം ലെവൽ -1, ലെവൽ -2 തസ്തികകളിലായി 12 ഒഴിവുകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, എൻഎസി,യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകർക്ക് നിർബന്ധമായും സ്കൗട്ട്സ് & ഗൈഡ്സ് യോഗ്യതയും അനുബന്ധ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷ 2026 ഓഗസ്റ്റ് 12 വൈകിട്ട് 6 മണിവരെ സമർപ്പിക്കാം
യോഗ്യത
ലെവൽ–2 യോഗ്യത
താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം:
50% മാർക്കോടെ പ്ലസ് ടു (SC/ST, വിമുക്തഭടൻ വിഭാഗങ്ങൾക്ക് 50% മാർക്ക് ആവശ്യമില്ല)
അല്ലെങ്കിൽ പത്താം ക്ലാസ് + അപ്രന്റിസ് പരിശീലനം (Course Completed Act Apprenticeship)
അല്ലെങ്കിൽ പത്താം ക്ലാസ് + NCVT/SCVT അംഗീകൃത IT
ലെവൽ -1
താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം:
പത്താം ക്ലാസ്
അല്ലെങ്കിൽ ITI
അല്ലെങ്കിൽ NCVT നൽകുന്ന അപ്രന്റിസ് പരിശീലനം (Course Completed Act Apprenticeship)
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ നിർബന്ധമാണ്:
പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ അല്ലെങ്കിൽ ഹിമാലയൻ വുഡ് ബാഡ്ജ് (HWB) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
2021-22 മുതൽ തുടർച്ചയായി അഞ്ച് വർഷമായി സ്കൗട്ട്സ് & ഗൈഡ്സ് സംഘടനയിലെ സജീവ അംഗമായിരിക്കണം.
രണ്ട് ദേശീയതല പരിപാടികളിലും രണ്ട് സംസ്ഥാനതല പരിപാടികളിലും പങ്കെടുത്തിരിക്കണം
തെരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷയുടെയും സ്കൗട്ട്സ് & ഗൈഡ്സ് സർട്ടിഫിക്കറ്റുകളും അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
എഴുത്തുപരീക്ഷയിൽ 40 ഒബ്ജക്ടീവ് ചോദ്യങ്ങളും ഒരു ഉപന്യാസ ചോദ്യവും ഉണ്ടാകും.
എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 40% മാർക്ക് നേടുന്നവരിൽ നിന്ന് ഒഴിവുകളുടെ 2.5 മടങ്ങ് ഉദ്യോഗാർഥികളെ അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കും.
അതിന് ശേഷമാകും അന്തിമ ലിസ്റ്റ് പുറത്തിറക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Central Railway Recruitment 2026 12 Scouts & Guides Quota Vacancies; Apply Online by August 12
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







