വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്റ് ആകാം; പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം

ഇൻടേക്ക് 01/2027ണ് വേണ്ടിയാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ,ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം.

IAF Medical Assistant Recruitment
IAF Group Y Medical Assistant Recruitment 2027@IAF_MCC
Edited by :JOICE MON D L
Last Updated :13 ജനുവരി 2026, 5:11 pm IST

ഇന്ത്യൻ വ്യോമസേന (IAF) ഗ്രൂപ്പ് ‘Y’ (നോൺ-ടെക്‌നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇൻടേക്ക് 01/2027ണ് വേണ്ടിയാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ,ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം.

അവിവാഹിതരായ ഇന്ത്യൻ പുരുഷ ഉദ്യോഗാർത്ഥികൾക്ക് (ഫാർമസി സംബന്ധമായ ചില യോഗ്യതകൾ ഉള്ളവർക്ക് വിവാഹിതർക്കും) അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 1 വരെ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത

മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (10+2 യോഗ്യതയുള്ളവർക്ക്):

  • അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടുകൂടി 10+2 / ഇന്റർമീഡിയറ്റ് / തുല്യ പരീക്ഷ പാസായിരിക്കണം.

  • ആകെ മാർക്കിൽ കുറഞ്ഞത് 50 ശതമാനവും ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.

  • ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടുകൂടിയ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. ഇതിലും ആകെ മാർക്കിൽ 50 ശതമാനവും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നിർബന്ധമാണ്.

മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിസ്റ്റ്) – ഡിപ്ലോമ / ബി.എസ്.സി ഫാർമസി

  • ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടുകൂടി 10+2 / ഇന്റർമീഡിയറ്റ് / തുല്യ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

  • ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ ബി.എസ്.സി ഫാർമസി കോഴ്‌സ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം.

  • എൻറോൾമെന്റിന്റെ സമയത്ത് സ്റ്റേറ്റ് ഫാർമസി കൗൺസിലോ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI) യിലോ സാധുവായ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

ശമ്പളവും ആനുകൂല്യങ്ങളും

  • പരിശീലന കാലയളവിൽ മാസം 14,600 രൂപ സ്റ്റൈപൻഡ് ലഭിക്കും.

  • പരിശീലനം പൂർത്തിയാക്കിയ ശേഷം മിലിട്ടറി സർവീസ് പേ (MSP) അനുസരിച്ചുള്ള ശമ്പളം ലഭിക്കും.

  • റേഷൻ, വസ്ത്രം, സൗജന്യ മെഡിക്കൽ സൗകര്യങ്ങൾ, താമസ സൗകര്യം, സി എസ് ഡി സൗകര്യങ്ങൾ, അവധി (വർഷത്തിൽ 60 ദിവസം വാർഷിക അവധിയും 30 ദിവസം കാഷ്വൽ അവധിയും) ലഭിക്കും.

പ്രായപരിധി

മെഡിക്കൽ അസിസ്റ്റന്റ് ട്രേഡ് (10+2 യോഗ്യതയുള്ളവർ):

  • അവിവാഹിതരായിരിക്കണം.

  • ജനന തീയതി: 2006 ജനുവരി 1 മുതൽ 2010 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

  • എൻറോൾമെന്റിന്റെ സമയത്ത് പരമാവധി പ്രായം 21 വയസ് കവിയരുത്.

മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിസ്റ്റ് യോഗ്യതയുള്ളവർ)

  • അവിവാഹിതർ: 2003 ജനുവരി 1 മുതൽ 2008 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

  • വിവാഹിതർ: 2003 ജനുവരി 1 മുതൽ 2006 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

  • എൻറോൾമെന്റിന്റെ സമയത്ത് പരമാവധി പ്രായം 24 വയസ് കവിയരുത്.

അപേക്ഷ ഫീസ്,തെരഞ്ഞെടുപ്പ് രീതി, ശാരീരിക യോഗ്യത തുടങ്ങിയ വിവരങ്ങൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Job alert: IAF Invites Applications for Group Y Medical Assistant Posts Intake 01/2027.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates