ഐസിഎഐയിൽ ഡയറക്ടർ, എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികകളിൽ 109 ഒഴിവുകൾ, ഏപ്രിൽ 15 വരെ അപേക്ഷിക്കാം

ലീഗൽ വിഭാഗത്തിലാണ് ഡയറക്ടർ തസ്തികയിൽ ഒഴിവുള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റ്, ലീഗൽ, കമ്പനി സെക്രട്ടറി, ഇക്കണോമിക്സ്,ഇൻഫ്രാസ്ട്രക്ചർ, ഇൻഫർമേഷൻ ടെക്നോളജി, സസ്റ്റൈനബിലിറ്റി എന്നീ വിഭാഗങ്ങളിലാണ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലുള്ള ഒഴിവുകൾ ഉള്ളത്

ICAI recruitment 2026 109 vacancies Director Executive Officer apply before April 15
ICAI announces 109 vacancies for Director and Executive Officer posts, applications open till April 15ICAI
Edited by :SALIL C S
Last Updated :1 ഏപ്രിൽ 2026, 4:29 pm IST

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) രണ്ട് തസ്തികകളിലായി 109 ഒഴിവുകൾ. ഡയറക്ടർ, എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഡയറക്ടർ തസ്തികയിൽ ഒരു ഒഴിവും എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിൽ 108 ഒഴിവുകളുമാണ് ഉള്ളത്.

ലീഗൽ വിഭാഗത്തിലാണ് ഡയറക്ടർ തസ്തികയിൽ ഒഴിവുള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റ്, ലീഗൽ, കമ്പനി സെക്രട്ടറി, ഇക്കണോമിക്സ്,ഇൻഫ്രാസ്ട്രക്ചർ, ഇൻഫർമേഷൻ ടെക്നോളജി, സസ്റ്റൈനബിലിറ്റി എന്നീ വിഭാഗങ്ങളിലാണ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലുള്ള ഒഴിവുകൾ ഉള്ളത്.

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഐസിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15 ആണ്.

തസ്തിക, സ്പെഷ്യലൈസേഷൻ, ഒഴിവുകൾ

തസ്തിക : ഡയറക്ടർ ലീഗൽ

ഒഴിവുകളുടെ എണ്ണം: 01

ഉയർന്ന പ്രായ പരിധി :55വയസ്സ്

യോഗ്യത : നിയമത്തിൽ ബിരുദം, കുറഞ്ഞത് 22 വർഷം

തസ്തിക : എക്സിക്യൂട്ടീവ് ഓഫീസർ ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ)

ഒഴിവുകളുടെ എണ്ണം: 75

ഉയർന്ന പ്രായ പരിധി :25വയസ്സ്

യോഗ്യത : ചാർട്ടേഡ് അക്കൗണ്ടന്റ്

തസ്തിക : എക്സിക്യൂട്ടീവ് ഓഫീസർ ലീഗൽ

ഒഴിവുകളുടെ എണ്ണം: 15

ഉയർന്ന പ്രായ പരിധി :25വയസ്സ്

യോഗ്യത : നിയമബിരുദം

തസ്തിക : എക്സിക്യൂട്ടീവ് ഓഫീസർ കമ്പനി സെക്രട്ടറി (സിഎസ്)

യോഗ്യത : കമ്പനി സെക്രട്ടറി

ഒഴിവുകളുടെ എണ്ണം: 02

ഉയർന്ന പ്രായ പരിധി :25വയസ്സ്

തസ്തിക : എക്സിക്യൂട്ടീവ് ഓഫീസർ സസ്റ്റൈനബിലിറ്റി

ഒഴിവുകളുടെ എണ്ണം: 03

ഉയർന്ന പ്രായ പരിധി : 30വയസ്സ്

യോഗ്യത : സസ്റ്റൈനബിലിറ്റിയിൽ പിഎച്ച്ഡി

തസ്തിക : എക്സിക്യൂട്ടീവ് ഓഫീസർ ഇക്കണോമിക്സ്

ഒഴിവുകളുടെ എണ്ണം: 01

ഉയർന്ന പ്രായ പരിധി :30വയസ്സ്

യോഗ്യത : ഇക്കണോമിക്സിൽ പിഎച്ച് ഡി, യോഗ്യതാനന്തരം രണ്ട് വർഷത്തെ പരിചയം

തസ്തിക : എക്സിക്യൂട്ടീവ് ഓഫീസർ ഇൻഫ്രാസ്ട്രക്ചർ

ഒഴിവുകളുടെ എണ്ണം: 02

ഉയർന്ന പ്രായ പരിധി :27വയസ്സ്

യോഗ്യത : സിവിൽ/ആർക്കിടെക്ചർ എന്നിവയിലേതെങ്കിലും എൻജിനിയറിങ് ബിരുദം , ഇൻഫ്രാസ്ട്രക്ചർ പ്ലാനിങ്/ പ്രോജക്ട് നിർവഹണം എന്നിവയിലേതിലെങ്കിലും രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം.

തസ്തിക : എക്സിക്യൂട്ടീവ് ഓഫീസർ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ഒഴിവുകളുടെ എണ്ണം: 10

ഉയർന്ന പ്രായ പരിധി : 27 വയസ്സ്

യോഗ്യത : കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും എൻജിനീയറിങ് ബിരുദം

ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം. അഭികാമ്യം. AI/ML/ക്ലൗഡ് കമ്പ്യൂട്ടിങ് (AWS/Azure)/സൈബർ സെക്യൂരിറ്റിയിൽ സ്പെഷ്യലൈസേഷൻ

ശമ്പളം

ഡയറക്ടർ (ലീഗൽ): 2,05,400 -2,24,400 രൂപ സ്കെയിൽ

അധിക ആനുകൂല്യങ്ങൾ: ഡിഎ, എച്ച്ആർഎ, ട്രാൻസ്പോർട്ട് അലവൻസ്, എൻപിഎസ്, എൽടിസി, ഗ്രാറ്റുവിറ്റി മുതലായവ.

എല്ലാ എക്സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലും : 56,100 – 1,77,500 രൂപ സ്കെയിൽ

അധിക ആനുകൂല്യങ്ങൾ: ഡിഎ, എച്ച്ആർഎ, ട്രാൻസ്പോർട്ട് അലവൻസ്, എൻപിഎസ്, എൽടിസി, ഗ്രാറ്റുവിറ്റി മുതലായവ.

അപേക്ഷാ ഫീസ്: 500 രൂപ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന ദിവസം: ഏപ്രിൽ 15 രാത്രി 11.59 മണിവരെ

News Now

Summary

Job Alert: ICAI has announced 109 vacancies for Director and Executive Officer positions. Interested candidates can apply before April 15. Check details and apply online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates