
ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധന സഹായത്തോടെ നടത്തുന്ന ഗവേഷണ പ്രോജക്ടിലേക്ക് ആണ് നിയമനം.

കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI)യിൽ യങ് പ്രൊഫഷണൽ I തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധന സഹായത്തോടെ നടത്തുന്ന ഗവേഷണ പ്രോജക്ടിലേക്ക് ആണ് നിയമനം. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 23.
തസ്തിക: യങ് പ്രൊഫഷണൽ I
ഒഴിവ്: 1
വിദ്യാഭ്യാസ യോഗ്യത: മറൈൻ സയൻസ് , സോളജി, മാരിക്കൾച്ചർ, ഫിഷറീസ് സയൻസ്, മറൈൻ ബയോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം.
അഭികാമ്യ പരിചയം/കഴിവുകൾ:
മറൈൻ മത്സ്യങ്ങളുടെ ശേഖരണത്തിലും തിരിച്ചറിയലിലും പ്രായോഗിക പരിചയം
ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യം
MS Office (Word, Excel, PowerPoint, Access) പരിജ്ഞാനം
രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്
മികച്ച സംഘടനാ, സമയ മാനേജ്മെന്റ് കഴിവുകൾ
ഒരേസമയം വിവിധ ജോലികൾ കൈകാര്യം ചെയ്യാനുള്ള കഴിവ്
സമ്മർദത്തിൽ പ്രവർത്തിക്കാനുള്ള കഴിവ്
നീന്തൽ പരിജ്ഞാനം
കടലിൽ കപ്പലിൽ ജോലി ചെയ്യാനുള്ള കഴിവ്
പ്രായപരിധി
അഭിമുഖ തീയതി പ്രകാരം 21 മുതൽ 45 വയസ് വരെ. നിയമാനുസൃത പ്രായ ഇളവ് ലഭിക്കും.
ശമ്പളം
പ്രതിമാസം 30,000 രൂപ ഏകീകൃത വേതനം.
ജോലി സ്ഥലം
ICAR-CMFRI, കൊച്ചി. ജോലിയുടെ ആവശ്യാനുസരണം മറ്റിടങ്ങളിലും നിയമനം ലഭിക്കാം.
പ്രധാന നിബന്ധന
പല ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സാമ്പിളിങ് പ്രവർത്തനങ്ങൾക്കായി കപ്പലിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
നിയമന കാലാവധി
ജോലിയിൽ പ്രവേശിച്ച തീയതി മുതൽ ഒരു വർഷം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നതുവരെ, ഏതാണ് ആദ്യം വരുന്നത് അതു വരെയാണ് നിയമനം. പൂർണമായും കരാർ അടിസ്ഥാനത്തിലുള്ള തസ്തികയാണ്.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകളും സഹിതം deepocean3v2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷയോടൊപ്പം Annexure I പൂരിപ്പിച്ച് ഒപ്പിട്ടതും സമർപ്പിക്കണം. മെട്രിക്കുലേഷൻ മുതൽ ലഭിച്ച എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

കുഫോസിൽ 50 അധ്യാപക ഒഴിവുകൾ; യുജിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
ICAR-CMFRI, Kochi, has announced one Young Professional I vacancy for graduates in relevant marine science fields with 60% marks.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







