
നീതിന്യായ വകുപ്പിൽ നിയമനം; ടൈപ്പിസ്റ്റ്, ഡഫേദർ,ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ !
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, ഡഫേദർ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്.
കൊല്ലം ജില്ലയിലെ സിവിൽ ജുഡീഷ്യൽ വകുപ്പിന് കീഴിലുള്ള വിവിധ കോടതികളിൽ അവസരം. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, ഡഫേദർ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
ഒഴിവുകൾ
കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്
പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി: ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്
കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി: ടൈപ്പിസ്റ്റ്
പരവൂർ ഫാമിലി കോടതി: ഡഫേദർ
സിവിൽ, ക്രിമിനൽ കോടതികളിൽ നിന്ന് വിരമിച്ച യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പിൽ നിന്ന് വിരമിച്ചവരുടെ അഭാവത്തിൽ മറ്റ് വകുപ്പുകളിൽ നിന്ന് വിരമിച്ച യോഗ്യതയുള്ളവരെയും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് പരിഗണിക്കും.
അപേക്ഷകന്റെ പ്രായം പരമാവധി പ്രായം 62 വയസാണ്. ഫോട്ടോ പതിച്ച ബയോഡേറ്റയും പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമുള്ള അപേക്ഷ 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13' എന്ന വിലാസത്തിൽ സെപ്റ്റംബർ 15നകം സമർപ്പിക്കണം.
WHAT TO READ NEXT

PGIMER: കേന്ദ്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 243 നഴ്സ് ഒഴിവുകൾ !
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
The Kollam District Judiciary has invited applications for contract-based positions in various courts under the Civil Judicial Department. Vacancies are available for Confidential Assistant, Typist, Office Attendant, and Duffadar posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





