Kottayam IIIT : അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി രജിസ്ട്രാർ, പ്ലംബർ തുടങ്ങി നിരവധി ഒഴിവുകൾ

വിവിധ അധ്യാപക,അനധ്യാപക തസ്തികകളിലായി 13 ലതികം ഒഴിവുകളാണ് ഉള്ളത്. താത്കാലിക നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 22.

 IIIT Kottayam
IIIT Kottayam Invites Applications for Faculty and Staff VacanciesSource by : Special arrangement
Last Updated :8 December 2025, 2:56 pm IST

കോട്ടയത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി (IIIT Kottayam) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ അധ്യാപക,അനധ്യാപക തസ്തികകളിലായി 13 ലതികം ഒഴിവുകളാണ് ഉള്ളത്. താത്കാലിക നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 22.

തസ്തികകളും ഒഴിവുകളും

അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ്-II - ഒഴിവുകളുടെ എണ്ണം ലഭ്യമല്ല

  • ഡിപ്പാർട്ട്മെന്റ് : സി എസ് ഇ /ഐ ടി

  • ആരംഭ ശമ്പളം: 70,200 രൂപ

  • ബന്ധപ്പെട്ട വിഷയത്തിൽ പി എച്ച് ഡി നിർബന്ധം

  • എസ് സി ഐയിൽ ഒരു ജേർണൽ എങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം.

  • ഡെപ്യൂട്ടി രജിസ്ട്രാർ : 1 ഒഴിവ്
    അംഗീകൃത സർവകലാശാലയിൽ നിന്ന് 55% മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം. അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയിൽ 5 വർഷത്തെ പരിചയം നിർബന്ധം. നിയമം/മാനേജ്മെന്റ്/എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയിരിക്കണം.

  • ജൂനിയർ എൻജിനീയർ (സിവിൽ )- 1 ഒഴിവ്
    സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും 2 വർഷത്തെ പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും 5 വർഷത്തെ പരിചയവും.

  • ജൂനിയർ ടെക്നിക്കൽ സുപ്രണ്ടന്റ് (CSE/Programming) - 4 ഒഴിവുകൾ
    ബി ഇ /ബി .ടെക് /എം.എസ് സി /എം സി എ ബിരുദം + ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പരിചയം.

  • ജൂനിയർ ടെക്നീഷ്യൻ (Networking/CSE) – 6 ഒഴിവുകൾ
    എഞ്ചിനിയറിങ് ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം + 2 വർഷത്തെ പരിചയം.

  • പ്ലംബർ -2 ഒഴിവുകൾ
    10+2 + ITI/ITC യോഗ്യതയും രണ്ടോ/മൂന്നോ വർഷത്തെ പരിചയവും.

  • ഇലക്ട്രിഷ്യൻ – 2 ഒഴിവുകൾ
    10+2 + ITI/ITC യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയവും.

കൂടുതൽ വിവരങ്ങൾക്കായി https://www.iiitkottayam.ac.in സന്ദർശിക്കുക

News Now

Summary

Job alert: IIIT Kottayam Invites Applications for Faculty and Staff Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics