
ഇന്ത്യൻ ഓയിലിൽ വൻ അവസരം: 470 ഒഴിവുകൾ, ഡിപ്ലോമ മുതൽ യോഗ്യത; മികച്ച ശമ്പളം
എക്സിക്യൂട്ടീവ്, ഓഫീസർ തസ്തികകളിലായി അകെ 470 ഒഴിവുകളാണ് ഉള്ളത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IndianOil) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. എക്സിക്യൂട്ടീവ്, ഓഫീസർ തസ്തികകളിലായി അകെ 470 ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ്,ഐ.ടി,നിയമം തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 03.
തസ്തികയും ഒഴിവുകളും
ഗ്രേഡ് A – 411 ഒഴിവുകൾ
സിവിൽ: 62
കെമിക്കൽ: 16
ഇലക്ട്രിക്കൽ: 75
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ: 32
മെക്കാനിക്കൽ: 118
ഇൻസ്ട്രുമെന്റേഷൻ: 35
കമ്പ്യൂട്ടർ സയൻസ് & ഐ.ടി.: 22
ലോ: 10
മാർക്കറ്റിങ്: 41
ഗ്രേഡ് A0 – 9 ഒഴിവുകൾ
ക്വാളിറ്റി കൺട്രോൾ (കെമിസ്ട്രി): 9
ഗ്രേഡ് E0 – 50 ഒഴിവുകൾ
ഇലക്ട്രിക്കൽ: 14
മെക്കാനിക്കൽ: 21
സേഫ്റ്റി: 15
യോഗ്യതകളും പ്രായപരിധിയും
ഗ്രാജുവേറ്റ് എഞ്ചിനീയർ (Grade A)
കെമിക്കൽ, സിവിൽ, കംപ്യുട്ടർ സയൻസ് & ഐടി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എഞ്ചിനീയറിങ് എന്നിവയിൽ B.Tech/B.E യോഗ്യത ഉണ്ടായിരിക്കണം.
ജനറൽ/EWS/OBC വിഭാഗക്കാർക്ക് കുറഞ്ഞത് 65% മാർക്കും, SC/ST/PwBD വിഭാഗക്കാർക്ക് 55% മാർക്കും വേണം.
പരമാവധി പ്രായം 26 വയസ്സ്.
ഓഫീസർ - മാർക്കറ്റിംഗ് (Grade A)
മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനോടെ 2 വർഷത്തെ ഫുൾ-ടൈം MBA അല്ലെങ്കിൽ PGDM.
മാർക്ക്: ജനറൽ/EWS/OBC - 60%, മറ്റുള്ളവർക്ക് 55%.
പരമാവധി പ്രായം 28 വയസ്സ്.
WHAT TO READ NEXT

എൻ.ടി.പി.സിയിൽ എഞ്ചിനീയർമാർക്ക് അവസരം; 135 ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം!
ഓഫീസർ - ലോ (Grade A)
എൽ.എൽ.ബി (3 വർഷത്തെ കോഴ്സ് അല്ലെങ്കിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ്).
മാർക്ക്: ജനറൽ/EWS/OBC - 60%, മറ്റുള്ളവർക്ക് 55%.
കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.
പരമാവധി പ്രായം 30 വയസ്സ്.
അസിസ്റ്റന്റ് ക്വാളിറ്റി കൺട്രോൾ ഓഫീസർ (Grade A0):
കെമിസ്ട്രി വിഭാഗങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം
മാർക്ക്: ജനറൽ/EWS/OBC - 60%, മറ്റുള്ളവർക്ക് 55%.
2 വർഷത്തെ ലാബ് ടെസ്റ്റിംഗ് പ്രവൃത്തിപരിചയം
പരമാവധി പ്രായം 30 വയസ്സ്.
ഡിപ്ലോമ എഞ്ചിനീയർ (Grade E0)
ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സേഫ്റ്റി എന്നിവയിൽ 3 വർഷത്തെ ഡിപ്ലോമ
മാർക്ക്: ജനറൽ/EWS/OBC - 60%, മറ്റുള്ളവർക്ക് 55%
പരമാവധി പ്രായം 26 വയസ്സ്.
ബിടെക്, എംബിഎ പോലുള്ള ഉയർന്ന പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ശമ്പളം
Grade A: 50,000 - 1,60,000 രൂപ (വാർഷിക CTC ഏകദേശം 18.4 ലക്ഷം രൂപ)
Grade A0: 40,000 - 1,40,000 രൂപ (വാർഷിക CTC ഏകദേശം 14.8 ലക്ഷം രൂപ )
Grade E0: 30,000 - 1,20,000 രൂപ (വാർഷിക CTC ഏകദേശം 11.1 ലക്ഷം രൂപ)
അടിസ്ഥാന ശമ്പളത്തിന് പുറമെ ഡിഎ, എച്ച്ആർഎ, മെഡിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ
തെരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. ആദ്യം കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT) നടത്തും. തുടർന്ന് ഗ്രൂപ്പ് ഡിസ്കഷനും ഗ്രൂപ്പ് ടാസ്കും, അവസാന ഘട്ടത്തിൽ പേഴ്സണൽ ഇന്റർവ്യൂവും ഉണ്ടാകും. സി.ബി.ടി പരീക്ഷയ്ക്ക് 85 ശതമാനം വെയിറ്റേജാണ് ലഭിക്കുക. അതിന് ശേഷം ഗ്രൂപ്പ് ഡിസ്കഷൻ (GD), ഗ്രൂപ്പ് ടാസ്ക് (GT) എന്നിവയ്ക്ക് 5 ശതമാനം വെയിറ്റേജും, പേഴ്സണൽ ഇന്റർവ്യൂവിന് (PI) 10 ശതമാനം വെയിറ്റേജും ലഭിക്കും. മൂന്ന് ഘട്ടങ്ങളിലെയും പ്രകടനം പരിഗണിച്ചായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
IndianOil Recruitment 2026 470 Executive and Officer Vacancies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




