
ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം
ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളിൽ ആണ് നിയമനം. നോർതേൺ റീജിയണിൽ ആണ് നിയമനം ലഭിക്കുക.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) അപ്രന്റിസ് തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 433 ഒഴിവുകളാണ് ഉള്ളത്. ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളിൽ ആണ് നിയമനം. നോർതേൺ റീജിയണിൽ ആണ് നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 06.
WHAT TO READ NEXT

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ
തസ്തികകളും യോഗ്യതയും
ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരങ്ങൾ. ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ ഐ.ടി.ഐ പാസായിരിക്കണം.
ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലാണ് അവസരങ്ങൾ. ബന്ധപ്പെട്ട വിഷയത്തിൽ മൂന്നുവർഷത്തെ റെഗുലർ ഡിപ്ലോമയും പാസായിരിക്കണം.
ഗ്രാജ്വേറ്റ് അപ്രന്റിസ്: BBA, BA, B.Com, B.Sc. ഉൾപ്പെടെ ഏതെങ്കിലും വിഷയത്തിലുള്ള റെഗുലർ ബിരുദം യോഗ്യത
ഡാറ്റ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു പാസായവർക്കും അവസരമുണ്ട്. ഗ്രാജുവേഷൻ പൂർത്തിയാക്കിയവർക്ക് ഈ വിഭാഗത്തിൽ അപേക്ഷിക്കാനാകില്ല. സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ വിഭാഗത്തിന് നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും ആവശ്യമാണ്.
പ്രായപരിധി
അപേക്ഷകന്റെ പ്രായം 18നും 24നും ഇടയിൽ ആയിരിക്കണം. SC/ST വിഭാഗക്കാർക്ക് അഞ്ച് വർഷവും OBC-NCL വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ്സിളവുണ്ട്. PwBD വിഭാഗക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
WHAT TO READ NEXT

ഡിഗ്രി മതി! എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ; മികച്ച ശമ്പളം
തെരഞ്ഞെടുപ്പ്
ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാനായി എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് തിരഞ്ഞെടുപ്പ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർ ഡോക്യുമെന്റ് വെരിഫിക്കേഷനും പ്രീ-എൻഗേജ്മെന്റ് മെഡിക്കൽ ഫിറ്റ്നസ് പരിശോധനയ്ക്കും വിധേയരാകണം.
WHAT TO READ NEXT
ഡൽഹി യൂണിവേഴ്സിറ്റി: അസോസിയേറ്റ് പ്രൊഫസറാകാം, 48 ഒഴിവുകൾ
അപേക്ഷിക്കേണ്ട വിധം
ട്രേഡ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ വിഭാഗങ്ങളിലേക്ക് NAPS പോർട്ടലിലൂടെയും, ഡിപ്ലോമ, ഗ്രാജ്വേറ്റ് അപ്രന്റിസ് വിഭാഗങ്ങളിലേക്ക് NATS പോർട്ടലിലൂടെയും രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. തുടർന്ന് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന Microsoft Form-ലും വിവരങ്ങൾ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
WHAT TO READ NEXT

കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
IOCL Recruitment 2026 Apprenticeship Opportunities for ITI, Diploma and Graduates.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






