
കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ പെയ്ഡ് അപ്രന്റിസ്ഷിപ്പ്, എൻജിനിയറിങ് ബിരുദമുള്ളവർക്കും ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം
മൊത്തം ഉള്ള 81 ഒഴിവിൽ 37 എണ്ണത്തിൽ എൻജിനിയറിങ് ബിരുദമുള്ളവർക്കും. 44 എണ്ണത്തിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാനാകും

കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സ്റ്റൈപൻഡോടുകൂടി അപ്രന്റീസുകളെ നിയമിക്കുന്നു. പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ ഒരു വർഷത്തേക്കാണ് അപ്രന്റീസായി നിയമനം നടത്തുന്നത്.
രാജ്യത്തെ മുൻനിര കൺട്രോൾ വാൽവ് നിർമ്മാതാക്കളിൽ ഒന്നാണ് പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്. ഇവിടെ എൻജിനിയറിങ്ങിലെ വിവിധ ശാഖകളിൽ ഡിഗ്രിയും ഡിപ്ലോമയും ഉള്ളവർക്കാണ് അപ്രന്റീസ് അവസരം. നിലവിൽ രണ്ട് വിഭാഗങ്ങളിലുമായി 81 ഒഴിവുകളാണ് ഉള്ളത്.
WHAT TO READ NEXT

കൊച്ചിൻ പോർട്ട് അതോറിട്ടിയിൽ ഒഴിവുകൾ, 1,60,000 രൂപ വരെ ശമ്പളം
മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, സിവിൽ വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദമുള്ളവർക്കും
മെക്കാനിക്കൽ,ഇൻസ്ട്രുമെന്റേഷൻ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,സിവിൽ എന്നീ വിഷയങ്ങളിൽ എൻജിനിയറിങ് ഡിപ്ലോമ ഉള്ളവരെയുമാണ് നിയമിക്കുന്നത്.
മൊത്തം ഉള്ള 81 ഒഴിവിൽ 37 എണ്ണത്തിൽ എൻജിനിയറിങ് ബിരുദമുള്ളവർക്കും. 44 എണ്ണത്തിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാനാകും. എൻജിനിയറിങ് ബിരുദമുള്ളവർക്ക് പ്രതിമാസം 12,300 രൂപ വീതവും ഡിപ്ലോമ ഉള്ളവർക്ക് പ്രതിമാസം 10,900 രൂപ വീതവും സ്റ്റൈപൻഡ് ആയി ലഭിക്കും.
യോഗ്യത:
എൻജിനിയറിങ് ബിരുദം: അംഗീകൃത സ്ഥാപനത്തിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ബന്ധപ്പെട്ട വിഷയത്തിൽ ഉള്ള ബി ടെക് അല്ലെങ്കിൽ ബി ഇ ബിരുദം
എൻജിനിയറിങ് ഡിപ്ലോമ : അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
അപേക്ഷകർ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് -സ്കീം (NATS) (nats.education,gov.in) പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബിരുദം നേടിയ എൻജിനിയറിങ് ബിരുദധാരികൾക്കും ഡിപ്ലോമ ഹോൾഡർമാർക്കും നാഷണൽ അപ്രന്റീസ്ഷിപ്പ് നിയമപ്രകാരം അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അർഹതയുണ്ട്.
അപ്രന്റീസ്ഷിപ്പിന്റെ കാലാവധി:
1961 ലെ അപ്രന്റീസ്ഷിപ്പ് ആക്ട് പ്രകാരം അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന്റെ കാലാവധി ഒരു വർഷമായിരിക്കും.
തെരഞ്ഞെടുപ്പ് രീതി:
ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് തീരുമാനിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട അവസാന തീയതി:ഫെബ്രുവരി ഒമ്പത് ( 09/02/2026)
അപേക്ഷിക്കേണ്ട വിധം:
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.ilpgt.com ൽ നിന്ന് നിർദ്ദിഷ്ട അപേക്ഷാ ഫോം ഡൗൺലോഡ് ചെയത് വേണം അപേക്ഷിക്കാൻ. പൂരിപ്പിച്ച അപേക്ഷാ ഫോം, ബയോഡാറ്റ, ബി ടെക്/ബിഇ, ഡിപ്ലോമ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകൾ സഹിതം The Manager (p&A), Instrumentation Limited, Kanjikode West, Palakkad - 678 623 എന്ന വിലാസത്തിൽ തപാൽവഴി അയയ്ക്കണം.
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

Summary
Job Alert: Apprenticeship Opportunities at Instrumentation Limited for Engineering Graduates & Diploma Holders
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

