
കുക്ക്, ഡ്രൈവർ, ഫയർമാൻ ഒഴിവ്; വിക്രം സാരാഭായ് സ്പേസ് സെന്ററിൽ അവസരം
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എയിലെ മൂന്ന് ഒഴിവുകളും ഹെവി വെഹിക്കിൾ ഡ്രൈവർ-എയിലെ ഒരു ഒഴിവും മുൻ സൈനികർക്കായി സംവരണം ചെയ്തവയാണ്.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലി നേടാൻ അവസരം. ആകെ 39 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ, കുക്ക് തുടങ്ങിയ തസ്തികയിലേക്ക് ആണ് നിയമനം നടത്തുക. ഓൺലൈൻ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. സെപ്റ്റംബർ 24 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. അവസാന തീയതി ഒക്ടോബർ 8 ആണ്.
അസിസ്റ്റന്റ് (രാജ്ഭാഷ)
അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ സി ജി പി എ സ്കോർ പത്തിൽ 6.32 വേണം. കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം.
കമ്പ്യൂട്ടറിൽ മിനിറ്റിൽ 25 വാക്കുകളിൽ ഹിന്ദി ടൈപ്പ്റൈറ്റിംഗ് വേഗത.
ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ പരിജ്ഞാനം അഭികാമ്യം.
WHAT TO READ NEXT
ഐ ഒ സി എല്ലിൽ എന്‍ജിനീയർമാർക്ക് അവസരം; അവസാന തീയതി സെപ്റ്റംബർ 21
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ
എസ്.എസ്.എൽ.സി/എസ്.എസ്.സി /മെട്രിക്കുലേഷൻ/പത്താം ക്ലാസ് പാസായിരിക്കണം.
എൽവിഡി ലൈസൻസ് ഉണ്ടായിരിക്കണം.
ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി 3 വർഷത്തെ പരിചയം.
ഹെവി വെഹിക്കിൾ ഡ്രൈവർ-എ
എസ്.എസ്.എൽ.സി/എസ്.എസ്.സി/മെട്രിക്കുലേഷൻ/പത്താം ക്ലാസ് പാസായിരിക്കണം.
എച്ച് വി ഡി ലൈസൻസ് ഉണ്ടായിരിക്കണം.
ശ്രദ്ധിക്കുക, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എയിലെ മൂന്ന് ഒഴിവുകളും ഹെവി വെഹിക്കിൾ ഡ്രൈവർ-എയിലെ ഒരു ഒഴിവും മുൻ സൈനികർക്കായി സംവരണം ചെയ്തവയാണ്.
WHAT TO READ NEXT

ഇന്ത്യൻ സൈന്യത്തിൽ ഡോക്ടറാകാൻ അവസരം;225 ഒഴിവുകൾ
കുക്ക്
എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായിരിക്കണം.
ഹോട്ടൽ/കാന്റീൻ തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ച് വർഷത്തെ പരിചയം.
ഫയർ മാൻ-എ
എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായിരിക്കണം.
ചട്ടങ്ങൾ പ്രകാരമുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
WHAT TO READ NEXT

യു പി എസ് സി; 243 ഒഴിവുകളിൽ നിയമനം നടത്തുന്നു
ശമ്പളം
അസിസ്റ്റന്റ് (രാജ്ഭാഷ): ലെവൽ 04 (₹25,500 – ₹81,100).
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ, കുക്ക്: ലെവൽ 02 (₹19,900 – ₹63,200).
ശമ്പളത്തിന് പുറമെ ISRO VSSC നിയമങ്ങൾ പ്രകാരമുള്ള മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.vssc.gov.in/.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Job news: ISRO VSSC Recruitment 2025 Reopened Apply Online for Various Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


