
വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ജോലി നേടാം, നേരിട്ട് നിയമനം, അഭിമുഖം തിരുവനന്തപുരത്ത്
ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദവും ഡിപ്ലോമയും ഉള്ളവർക്ക് 29-12-2025-ന് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.

വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (ISRO VSSC) അപ്രന്റീസ് തസ്തികകളിൽ നിയമനം നടത്തുന്നു. ഗ്രാജുവേറ്റ്, ടെക്‌നീഷ്യൻ വിഭാഗത്തിലായി അകെ 90 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദവും ഡിപ്ലോമയും ഉള്ളവർക്ക് ഈ മാസം 29ന് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.
യോഗ്യതാ
ഗ്രാജുവേറ്റ് അപ്രന്റിസ് (ജനറൽ സ്ട്രീം): അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കിൽ കുറയാത്ത/6.32 CGPA യോടെ ബാച്ചിലേഴ്സ് ബിരുദം.
ടെക്നീഷ്യൻ അപ്രന്റിസ് (കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ): സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്ന് കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഒന്നാം ക്ലാസോടെ ഡിപ്ലോമ പാസായിരിക്കണം.
2021 ഏപ്രിലിന് മുമ്പ് ബിരുദം/ഡിപ്ലോമ നേടിയ, അവസാന വർഷ പരീക്ഷ എഴുതുന്ന, ഫലം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ഗ്രാജുവേറ്റ് അപ്രന്റിസ്: പ്രതിമാസം 9000 രൂപ
ടെക്‌നീഷ്യൻ അപ്രന്റിസ്: പ്രതിമാസം 8000 രൂപ
അഭിമുഖം നടക്കുന്ന സ്ഥലം: വി എസ് എസ് സി ഗസ്റ്റ് ഹൗസ്, എ ടി എഫ് ഏരിയ, വേളി, വേളി പള്ളിക്ക് സമീപം, തിരുവനന്തപുരം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക https://www.vssc.gov.in/assets/img/PDF/Recruitment/Notification_for_Walk_interview.pdf
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Job alert: ISRO VSSC Announces Walk-in Interview for 90 Apprentice Vacancies on December 29, 2025.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


