കായികരംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

Kerala government sports quota recruitment 243 vacancies for sportspersons
The Kerala Government announces 243 job vacancies for sportspersons under the sports quota.Source by : sports.kite.kerala.gov.in
Last Updated :10 March 2026, 10:19 pm IST

News Now

മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകുന്ന പദ്ധതി പ്രകാരം 2020 മുതൽ 2024 വരെ ഉള്ള കാലയളവിൽ ഒഴിവുള്ള തസ്തകകളിൽ നിയമനം നടത്തുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ ഏപ്രിൽ ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിച്ചിരിക്കണം.

കലണ്ടർ വർഷത്തിൽ 50 ഒഴിവുകൾ വീതമാണ് ഉള്ളത്. ഇതിൽ 2020 കലണ്ടര്‍ വര്‍ഷത്തില്‍ നിന്നും അഞ്ച് ഒഴിവുകളും 2023, 2024 വര്‍ഷങ്ങളില്‍ നിന്നും ഓരോ ഒഴിവുകളും കുറച്ച് ആകെ 243 ഒഴിവുകളിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത്.

കായിക യോഗ്യതകൾ

അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയിട്ടുള്ള ഒളിമ്പിക്സ്, ലോക കപ്പ്, ലോക യൂണിവേഴ്സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, സൗത്ത്ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ലോകകപ്പ് / ഒളിമ്പിക്സ് / ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങിയവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ടീമിലെ അംഗമായിരിക്കുകയും വ്യക്തിഗത ഇനങ്ങളിലോ ടീം ഇനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളാകുകയും ചെയ്തവര്‍.

ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഇപ്പറഞ്ഞ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ളവര്‍.

സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളുടെ ഔദ്യോഗിക ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ്, ദേശീയ ഗെയിംസ്, അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പ്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് തുടങ്ങിയവയില്‍ പങ്കെടുത്ത് ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായ കേരള സംസ്ഥാന / സര്‍വകലാശാല ടീമിലെ അംഗങ്ങള്‍

മൗണ്ടനീയറിങ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിൽ കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച അസോസിയേഷന്‍ നടത്തുന്ന സീനിയര്‍ സംസ്ഥാന മത്സരങ്ങളില്‍ വ്യക്തിഗതയിനങ്ങളിലോ ടീമിനങ്ങളിലോ ഒന്നാം സ്ഥാനം നേടി വിജയികളായവര്‍.

തെരഞ്ഞെടുപ്പും അപേക്ഷിക്കേണ്ട രീതിയും

കായികരംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ഓരോ കലണ്ടര്‍ വര്‍ഷത്തേയും ഒഴിവുകളിലേക്കും, കായിക താരങ്ങള്‍ അതിനു തൊട്ടുമുമ്പുള്ള രണ്ട് സാമ്പത്തിക വര്‍ഷം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.

ഓരോ വര്‍ഷത്തേക്കുമുള്ള 50 ഒഴിവുകളില്‍ 25 എണ്ണം വ്യക്തിഗത ഇനങ്ങള്‍ക്കും, 25 എണ്ണം ടീം ഇനങ്ങള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.

ഒന്നില്‍ കൂടുതല്‍ തസ്തികകള്‍ ക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷയില്‍ മുന്‍ഗണനാ ക്രമത്തില്‍ തസ്തികകളുടെ പേര് രേഖപ്പെടുത്തിയാല്‍ മതിയാകും

എന്നാൽ,ഓരോ വര്‍ഷത്തേക്കും പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രായപരിധി: 18- 36 വയസ് (ഓരോ വര്‍ഷത്തെയും ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ പിൻതുടർന്നുവരുന്ന വര്‍ ഷത്തെ ജനുവരി മാസം ഒന്നാം തീയതി 18 വയസ്സ് പൂര്‍ത്തിയായിരിക്കേണ്ടതും 36 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരും ആയിരിക്കണം (ഉദാ:- 2020 വര്‍ഷത്തെ ഒഴിവിലേയ്ക്ക് നിയമനത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് 2021 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായിരിക്കേണ്ടതും 36 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരും ആയിരിക്കണം)

അപേക്ഷ സമർപ്പിക്കേണ്ട രീതിയും വിലാസവും

അപേക്ഷ പരിഗണിക്കേണ്ട വർഷം അപേക്ഷയുടെ മുൻപേജിൽ മുകളിലായി രേഖപ്പെടുത്തി മുന്‍ പേജില്‍ത്തന്നെ ഫോട്ടോ ഒട്ടിച്ച് ആവശ്യമായ രേഖകള്‍ സഹിതം ഏപ്രിൽ ഏഴിന് ( 07/04/2026 )വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം അയക്കണം

അപേക്ഷ അയക്കേണ്ട വിലാസം

സെക്രട്ടറി

പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പ്,

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്,

തിരുവനന്തപുരം - 695 001.

ഫോണ്‍ : 0471-2518544

Summary

Job Alert: Kerala Government has invited applications from eligible sportspersons for 243 vacancies in government service under the sports quota. Interested candidates must submit their applications before April 7.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates