
സംഗീത നഗരം പദ്ധതി, നികുതി കുടിശ്ശിക പിരിവിനുള്ള നിയമനിർമ്മാണം, മാലിന്യ പ്ലാന്റ് ടിപ്പിംഗ് ചാർജ്ജ്, അറവുശാല, ലൈഫ് ഭവന പദ്ധതി എന്നിവയിൽ സർക്കാർ പിന്തുണ തേടി

News Now
ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാർഗങ്ങൾ

'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി

ഫസീല മെഹറിന്റെ കഥ ഉർദുമാഷ്

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി കെപി ശശികല

പാലക്കാട്: നഗരസഭയുടെ വികസന പദ്ധതികൾക്ക് വേഗം കൂട്ടുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനുമായി പാലക്കാട് നഗരസഭ ചെയർമാൻ പി സ്മിതേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നേരിൽകണ്ട് നിവേദനം സമർപ്പിച്ചു. സാംസ്കാരിക പൈതൃക സംരക്ഷണം, തനത് വരുമാന വർദ്ധനവിനായുള്ള നിയമനിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണത്തിലെ സാമ്പത്തിക ബാധ്യത ലഘൂകരിക്കൽ, ലൈഫ് ഭവന പദ്ധതി തുടങ്ങി അഞ്ച് പ്രധാന വിഷയങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ, പാലക്കാട് മണി അയ്യർ തുടങ്ങിയ സംഗീതജ്ഞരുടെയും കൽപ്പാത്തി അഗ്രഹാരങ്ങളുടെയും നാടൻ കലകളുടെയും പാരമ്പര്യമുള്ള പാലക്കാടിനെ 'കേരളത്തിന്റെ സംഗീത സാംസ്കാരിക തലസ്ഥാനം' ആയി ഉയർത്താൻ നഗരസഭയുടെ 2026-27 ബജറ്റിൽ പ്രഖ്യാപിച്ച 'മ്യൂസിക്കൽ സിറ്റി ഓഫ് കേരള' പദ്ധതിക്ക് സർക്കാരിന്റെ പിന്തുണ അഭ്യർത്ഥിച്ചു. തെരുവ് സംഗീത പരിപാടികൾ, സംഗീത ഗ്രാമം, ഡിജിറ്റൽ ആർക്കൈവ്, അന്താരാഷ്ട്ര സംഗീതോത്സവം എന്നിവ ഉൾപ്പെടുന്ന പദ്ധതിക്കായി കില, എൻഐടി കോഴിക്കോട്, ഐഐടി പാലക്കാട്, ഡിടിപിസി, ചെമ്പൈ മ്യൂസിക് കോളേജ്, ഫൈൻ ആർട്സ് സൊസൈറ്റി എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ സമിതിയുടെ ഉപദേഷ്ടാവായി മന്ത്രിയുടെ പങ്കാളിത്തവും മാർഗ്ഗനിർദ്ദേശവും നഗരസഭ ആവശ്യപ്പെട്ടു.
നഗരസഭയ്ക്ക് ലഭിക്കേണ്ട കെട്ടിട നികുതിയും വാടക കുടിശ്ശികയും പിരിച്ചെടുക്കുന്നതിൽ അനാവശ്യ കോടതി വ്യവഹാരങ്ങൾ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പാലക്കാട് നഗരസഭയിൽ മാത്രം 116 കേസുകളിലായി 10.56 കോടി രൂപ വിവിധ കോടതികളുടെ സ്റ്റേ ഉത്തരവുകൾ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. കുടിശ്ശിക വരുത്തുന്നവർ കോടതികളെ സമീപിക്കുമ്പോൾ നഗരസഭ നിശ്ചയിച്ച തുകയുടെ നിശ്ചിത ശതമാനം മുൻകൂറായി കോടതിയിൽ കെട്ടിവയ്ക്കണമെന്ന് നിർബന്ധമാക്കുന്ന നിയമനിർമ്മാണം തദ്ദേശ സ്വയംഭരണ വകുപ്പ് അടിയന്തരമായി കൊണ്ടുവരണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
കിഫ്ബി വഴി 11.29 കോടി രൂപ ചെലവിൽ പുതുപ്പള്ളി തെരുവിൽ നിർമ്മിക്കുന്ന ആധുനിക അറവുശാലയ്ക്കായി മുൻപ് നൽകിയ 50 സെന്റിന് പുറമെ ബാക്കി 92 സെന്റ് സ്ഥലം കൂടി വിട്ടുനൽകാനും, സമീപത്തെ 297 സെന്റ് ഭൂമി സൗജന്യ നിരക്കിൽ പാട്ടത്തിന് ലഭ്യമാക്കാനും സർക്കാരിന്റെ ഇടപെടൽ തേടി. നിലവിലെ അറവുശാലയിലെ ശുചിത്വ-ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭൂമി കൈമാറ്റം വേഗത്തിലാക്കണം. കഞ്ചിക്കോട് നിർമ്മാണം പുരോഗമിക്കുന്ന 'ബ്ലൂ പ്ലാനെറ്റ്' വേസ്റ്റ് ടു എനർജി പ്ലാന്റിലെ ടിപ്പിംഗ് ചാർജ്ജ് പൂർണ്ണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന മുൻ ധാരണ നടപ്പിലാക്കാൻ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടു. ദിനംപ്രതി 38 ടൺ മാലിന്യം നൽകുന്ന നഗരസഭയ്ക്ക് പ്രതിവർഷം ₹4.97 കോടി രൂപയുടെ ബാധ്യത വരുന്നത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും.
ലൈഫ് പദ്ധതിയിൽ നഗരസഭയിൽ അപേക്ഷ നൽകിയ 1,647 ഭൂരഹിത ഭവനരഹിതർക്കും 2,716 ഭവനരഹിതർക്കുമായി മുൻപ് അനുവദിച്ച ഉപയോഗശൂന്യമായി കിടക്കുന്ന രണ്ട് ഏക്കർ ഭൂമി പ്രയോജനപ്പെടുത്തി 'മോഡൽ ഹൗസിംഗ് സൊസൈറ്റി' നിർമ്മിക്കുന്നതിനും സർക്കാരിന്റെ പിന്തുണ തേടി. വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ചെയർമാൻ അറിയിച്ചു.
Summary
Palakkad Municipality Chairman Smithesh P submitted a comprehensive memorandum to Local Self-Government Department Minister K.M. Shaji, urging immediate state intervention on five key development priorities, including the 'Musical City of Kerala' project
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




