
പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽപരിശീലനവും സ്ഥിരജോലിയും, പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്; ആകർഷകമായ പദ്ധതിയുമായി സംസ്ഥാന സർക്കാർ
സംസ്ഥാന തൊഴിൽവകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെഎഎസ്ഇ) വഴിയാണ് ഈ പദ്ധതി നടപ്പാക്കുക.
സംസ്ഥാനത്തെ പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽ പരിശീലനം നൽകുന്നതിന് സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ.
സംസ്ഥാന സർക്കാർ രൂപകൽപ്പന ചെയ്തിരിക്കന്നത് അനുസരിച്ച് ജർമനിയിൽ തൊഴിൽ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡ് ലഭ്യമാക്കും
സംസ്ഥാന തൊഴിൽവകുപ്പിന്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെഎഎസ്ഇ) വഴിയാണ് ഈ പദ്ധതി നടപ്പാക്കുക. ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിങ് പദ്ധതിയാണിത്.
മൂന്നര വർഷമാണ് പരിശീലന കാലാവധി. ജർമനിയിൽ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ ചെലവും സൗജന്യമായിരിക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജർമനിയിൽ സ്ഥിരം വിസയോടെ ജോലിയും ലഭ്യമാക്കും. ഈ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആദ്യമായി നടപ്പാക്കുന്ന ഇന്തോ- ജർമൻ ട്രെയിനിങ് ഫെയർ ( ഐജിടിപി) ഫെബ്രുവരി അവസാനം നടത്തും.
ലോജിസ്റ്റിക്, ഐടി, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഗാർഡനിങ്, കൃഷി, പ്ലംബിങ്, ഭക്ഷ്യ സംസ്കരണം തുടങ്ങി മുന്നൂറോളം തൊഴിൽ മേഖലകളിലാണ് പരിശീലനം. 28 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. എല്ലാ വർഷവും ഈ പദ്ധതിവഴി വിദ്യാർഥികളെ കൊണ്ടുപോകും.
ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവർക്കാണ് അവസരം.
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Summary
Job Alert: Kerala Government New scheme for Plus Two candidates: Get job training in Germany with a monthly stipend of rs1.3 Lakh and permanent job prospects
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


