
കേരളാ ഹൈക്കോടതിയിൽ ജോലി നേടാം; 49 ഒഴിവുകൾ; ശമ്പളം 60,000 വരെ
സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ,ഡാറ്റ എൻട്രി ഓപ്പറേറ്റർ,ട്രാൻസിലേറ്റർ,ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലായി 49 ഒഴിവ് ഉണ്ട്.

കേരളാ ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ,ഡാറ്റ എൻട്രി ഓപ്പറേറ്റർ,ട്രാൻസിലേറ്റർ,ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലായി 49 ഒഴിവ് ഉണ്ട്. താത്കാലിക നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16.
ടെക്നിക്കൽ അസിസ്റ്റന്റ് - 16 ഒഴിവുകൾ
ഇലക്ട്രോണിക്സ്,ഇൻഫർമേഷൻ ടെക്‌നോളജി,കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീറിങ് തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷ ഡിപ്ലോമ.
പൊതുമേഖലാ സ്ഥാപനങ്ങൾ,കോടതികൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 30,000 രൂപ
ഡാറ്റ എൻട്രി ഓപ്പറേറ്റർ - 12 ഒഴിവ്
ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷ ഡിപ്ലോമ. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡാറ്റ എൻട്രി ഓപ്പറേഷനുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്.
പൊതുമേഖലാ സ്ഥാപനങ്ങൾ,കോടതികൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ,ഇ - സേവാ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 22,240 രൂപ
സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ - 1 ഒഴിവ്
സി എസ് /ഐ ടി/ ഇലക്ട്രോണിക് എന്നി വിഷയങ്ങളിൽ എം സി എ/ബി ഇ/ബി ടെക് കോഴ്സുകൾ ഏതെങ്കിലും ഒന്ന് പാസായിരിക്കണം.
സർക്കാരിന്റെയോ അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രോഗ്രാമിങ്/ഡെവലപ്മെന്റ് /ടെസ്റ്റിംഗ് എന്നി മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. മറ്റ് ടെക്നിക്കൽ സ്കില്ലുകളും ആവശ്യമാണ്.
ശമ്പളം: 60,000 രൂപ
ട്രാൻസിലേറ്റർ - 20 ഒഴിവ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
21 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
താൽക്കാലിക നിയമനം ആണെങ്കിലും കാലാവധി നീട്ടി ലഭിക്കാം.
ട്രാൻസിലേഷൻ ടെസ്റ്റ് അഭിമുഖം എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് http://www.hckrecruitment.keralacourts.in/ സന്ദർശിക്കുക.
News Now
Summary
Job alert: Kerala High Court Announces 49 Vacancies With Salary Up to ₹60,000.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








