
എഐ അധിഷ്ഠിത സൗജന്യ എൻട്രൻസ് പരിശീലനവുമായി കൈറ്റ്; ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ചേരാം
കീം, നീറ്റ്, സിയുഇടി, സിഎ ഫൗണ്ടേഷൻ കോഴ്സുകൾക്കും പി എസ് സിക്കും ഉള്ള പരിശീലനമാണ് ഇതിലൂടെ കൈറ്റ് നൽകുന്നത്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന 'കീ ടു എൻട്രൻസ്' പ്രത്യേക പരിശീലന പരിപാടിയുടെ എ ഐ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഘട്ടം ആരംഭിച്ചു.
സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലെ എട്ടു ലക്ഷം കുട്ടികൾക്ക് കീം, നീറ്റ്, സിയുഇടി, സിഎ ഫൗണ്ടേഷൻ പിഎസ് സി തുടങ്ങിയ വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഇത് സഹായിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഈ കോഴ്സ് നടത്തുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എല്ലാ സ്ട്രീമുകളിലെയും കുട്ടികൾക്കായി സൗജന്യ എൻട്രൻസ് പരിശീലനം നൽകുന്നത്.
പൊതു പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുക്കുമ്പോൾ പ്രായോഗിക പരിശീലനം അത്യാവശ്യമായതിനാൽ, കുട്ടികൾക്ക് സ്വയം പരിശീലിക്കുന്നതിനായി വിപുലമായ മോക്ക് ടെസ്റ്റുകൾ പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.
ഈ വർഷം കൈറ്റിന്റെ സമഗ്ര എഐ പഠനമുറി സംവിധാനത്തിലൂടെ നടപ്പിലാക്കിയ എഐ സംവിധാനം ഉപയോഗിച്ച് കുട്ടിയുടെ പഠന വേഗത്തിനും ഓരോ പരീക്ഷയിലെയും പ്രകടനത്തിനുമനുസരിച്ച് പ്രത്യേക സ്റ്റഡി പ്ലാനുകൾ സോഫ്റ്റ്‌വെയർ തന്നെ ജനറേറ്റ് ചെയ്ത് നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
WHAT TO READ NEXT

‘ഹോംബൗണ്ട്’ മഹാമാരികൾക്കിടയിലെ മനുഷ്യർ: സഹോദര്യമാവുന്ന സൗഹൃദം
കുട്ടി പങ്കെടുത്ത ഓരോ പരീക്ഷയുടേയും പുരോഗതി വിശകലനം ചെയ്ത് ബിഗിനർ, ഇന്റർമീഡിയറ്റ്, എക്‌സലന്റ് എന്നിങ്ങനെ മൂന്ന് തലത്തിലുളള ചോദ്യങ്ങൾ കുട്ടിയുടെ സവിശേഷതയ്ക്കനുസരിച്ച് ലഭ്യമാക്കും. എ ഐ സംവിധാനങ്ങളോടൊപ്പം വിദഗ്ധരായ അധ്യാപകർ പരിശോധിച്ച് ഉറപ്പാക്കിയ 20,000 ലധികം ചോദ്യങ്ങൾ പോർട്ടലിൽ ലഭ്യമാണ്.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബോട്ടണി, സുവോളജി, ഇക്കണോമിക്‌സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലെ പരിശീലനം പോർട്ടലിൽ ലഭ്യമാണ്.
ഫെബ്രുവരി 25 മുതൽ രണ്ടാം ഘട്ടത്തോടൊപ്പം ഇംഗ്ലീഷ്, റീസണിങ്, ജനറൽ അവയർനസ് തുടങ്ങിയ വിഷയങ്ങളുടെ പരിശീലനവും ആരംഭിക്കും.
WHAT TO READ NEXT

ഈജിയന്‍ മിത്തുകളും മീശ വിറപ്പിക്കുന്ന തത്വജ്ഞാനികളും
11, 12 ക്ലാസുകളിലെ കുട്ടികൾക്ക് അവരുടെ സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് www.entrance.kite.kerala.gov.in പോർട്ടലിലൂടെ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
കുട്ടിയുടെ യൂസർ ഐ.ഡി. ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി ആപ്ലിക്കേഷൻ നമ്പരാണ്. ഇത് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതത് പ്രിൻസിപ്പൽ/ നോഡൽ ടീച്ചർ ഇതനുസരിച്ച് പാസ്‌വേർഡ് ജനറേറ്റ് ചെയ്തു നൽകും. ഇതിനുള്ള വിശദമായ യൂസർ ഗൈഡുകളും വീഡിയോ ട്യൂട്ടോറിയലുകളും പോർട്ടലിൽ നൽകിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾക്ക് പുറമെ എൻട്രൻസ് പോർട്ടൽ വഴിയും youtube.com/itsvicters കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനൽ വഴിയും കുട്ടികൾക്ക് ക്ലാസുകൾ എപ്പോൾ വേണമെങ്കിലും കാണാവുന്നതാണ്. സ്വന്തമായി ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സ്‌കൂളുകളിൽ തന്നെ അതിനുള്ള സൗകര്യം പ്രിൻസിപ്പൽമാർ ഒരുക്കി നൽകും. കൂടുതൽ സാങ്കേതിക സഹായങ്ങൾക്ക് കൈറ്റിന്റെ ജില്ലാ ഓഫീസുകളെ സമീപിക്കണമെന്ന് കൈറ്റ് സി ഇ ഒ, കെ. അൻവർ സാദത്ത് അറിയിച്ചു.
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്ഫ്യൂഷന് വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

Summary
Education News: KITE introduces India’s first government-run AI-based free entrance coaching for higher secondary students, covering KEAM, NEET, CUET, CA Foundation and PSC exams.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

