
ടൈറ്റാനിയത്തിൽ അസിസ്റ്റന്‍റ് മാനേജര്‍ ഉൾപ്പടെ ആറ് തസ്തികളിൽ ഒഴിവുകൾ, പി എസ് സി വിജ്ഞാപനം ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിക്കും
അഞ്ച് തസ്തികകളിൽ എൻ സി എ റിക്രൂട്ട്മെന്റിന് സംസ്ഥാനതലത്തിൽ ക്ഷണിക്കുന്ന അപേക്ഷയാണ്.
കേരളാ പി എസ് സി ഈ വർഷം രണ്ടാമത്തെ വിജ്ഞാപനം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. മാർച്ച് 31 ന് ആറ് തസ്തികകളിലെ നിയമനം നടത്തുന്നിനായിട്ടായിരിക്കും വിജ്ഞാപനം പുറപ്പെടുവിക്കുക. എപ്രിൽ ഒന്നിന് ഇത് പി എസ് സി ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കും.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡില്‍ അസിസ്റ്റന്‍റ് മാനേജര്‍ (പ്രൊഡക്ഷന്‍) തസ്തികയിലേക്ക് ഉൾപ്പടെയുള്ള നിയമനങ്ങൾക്കാണ് എപ്രിൽ ഒന്നിന് പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിൽ ഉണ്ടാകുക.
ഇതിന് പുറമെ അഞ്ച് തസ്തികകളിൽ കൂടി നിയമനം നടത്താൻ വിജ്ഞാപനം പുറപ്പെടുവിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി ,ആരോഗ്യ വകുപ്പില്‍ ഡെന്‍റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2,കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഗാര്‍ഡ് ,കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ (ഹാന്‍റക്സ്)) സെയില്‍സ്മാന്‍ ഗ്രേഡ് 2/സെയില്‍സ് വുമണ്‍ ഗ്രേഡ് 2 (പാര്‍ട്ട് 2 - സൊസൈറ്റി കാറ്റഗറി) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളില്‍ സെക്യൂരിറ്റി ഗാര്‍ഡ്/സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് 2/വാച്ചര്‍ ഗ്രേഡ് 2 എന്നീ തസ്തികകളിലായിരിക്കും വിജ്ഞാപനം പുറപ്പെടുവിക്കുക.
ഈ അഞ്ച് തസ്തികകളിലെയും റിക്രൂട്ട്മെന്റും സംസ്ഥാന തലത്തിലാണെങ്കിലും അവ എൻസിഎ റിക്രൂട്ട്മെന്റുകളായിരിക്കും.
ഈ ആറ് തസ്തികകളിലേക്കും ഏപ്രിൽ 29 വരെ അപേക്ഷിക്കാൻ സമയം ലഭ്യമാകും. ഈ വിജ്ഞാപനത്തിൽ പുതുക്കിയ പ്രായപരിധിയിലായിരിക്കും.
ഈ വർഷത്തെ ആദ്യ വിജ്ഞാപനം ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ), പൊതുമരാമത്ത് വകുപ്പ്,കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്),കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പേറേഷന്‍ എന്നിവിടങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചു കൊണ്ടായിരുന്നു ആ വിജ്ഞാപനം.
ഈ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട കാലാവധി ഏപ്രിൽ ഒന്നിന് അവസാനിക്കും.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Job Alert: Kerala PSC will release the Assistant Manager vacancy notification for the Titanium company on April 1, 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




