
യുഎഇയിൽ നഴ്സുമാർക്ക് അവസരം; ശമ്പളം 1.25 ലക്ഷം വരെ; കേരള സർക്കാർ റിക്രൂട്മെന്റ് നടത്തുന്നു
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5,000 ദിനാർ (1.21ലക്ഷം) ശമ്പളം ലഭിക്കും. താമസം, ട്രാൻസ്പോർട്ട്, വിസ, എയർടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനിയുടെ ഭാഗത്തുനിന്നും സൗജന്യമായി ലഭിക്കും.

യു എ ഇയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നു. കേരള സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസി ആയ ഒഡേപെക് (ODEPC) വഴിയാണ് നിയമനം നടത്തുന്നത്. ബി എസ് സി നഴ്സിങ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ പരിചയം നിർബന്ധമാണ്.
WHAT TO READ NEXT

ബി.ഫാം ലാറ്ററൽ എൻട്രി: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
ഐ സി യു ,എമർജൻസി, അർജന്റ് കെയർ, ക്രിറ്റിക്കൽ കെയർ, ഓയിൽ&ഗ്യാസ് മേഖലകളിൽ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ ഡി ഓ എച്ച് പാസായവർ / ഡി ഓ എച്ച് ലൈസൻസ് ഹോൾഡർ ഒപ്പം പോസിറ്റീവ് ഡാറ്റാഫ്ലോ റിസൾട്ട് ഉള്ളവർക്ക് മുൻഗണന. അപേക്ഷകരുടെ പ്രായം 40 വയസ് കവിയരുത്. ഉടൻ ജോയിൻ ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5,000 ദിനാർ (1.21ലക്ഷം) ശമ്പളം ലഭിക്കും. താമസം, ട്രാൻസ്പോർട്ട്, വിസ, എയർടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനിയുടെ ഭാഗത്തുനിന്നും സൗജന്യമായി ലഭിക്കും. ആഴ്ചയിൽ 60 മണിക്കൂർ ആയിരിക്കും ജോലി സമയം. വാർഷിക അവധിയായി 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും.
കേരളത്തിൽ വെച്ച് നേരിട്ടുള്ള ഇന്റർവ്യൂ ഡിസംബറിൽ നടക്കും. ഇന്റർവ്യൂവിന്റെ കൃത്യമായ തീയതിയും വേദിയും പിന്നീട് അറിയിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30, 2025 ന് മുൻപ് അവരുടെ ബയോഡാറ്റ, പാസ്‌പോർട്ട് പകർപ്പ്, ഡാറ്റാഫ്ലോ റിപ്പോർട്ട് (ഉണ്ടെങ്കിൽ) എന്നിവ gcc@odepc.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം. മെയിലിന് subject line ആയി "Industrial Male Nurse to UAE" എന്ന് നൽകണം. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/ സന്ദർശിക്കുക.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Career news: Male Nurses Required for Leading UAE Hospital Through ODEPC Recruitment.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പ്രതിമാസം നാലായിരം രൂപ നിക്ഷേപിക്കാമോ?, 15 വർഷം കൊണ്ട് പത്തുലക്ഷം രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇങ്ങനെ

നൂറ് വയസ് വരെ 80,000 രൂപ പെന്ഷന്, ഗ്യാരണ്ടീഡ് റിട്ടേണ്‍, ലൈഫ് കവര്‍; അറിയാം ഈ എല്‍ഐസി സ്കീം

