യൂണിറ്റിന് 6 രൂപയില്‍ താഴെ; നാളെ മുതല്‍ ഡിസംബര്‍ വരെ 150 മെഗാവാട്ട് കേന്ദ്രവിഹിതമായി ലഭിക്കും; നേരിയ ആശ്വാസം

120 മെഗാവാട്ട് അനുമതി തേടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നത്. സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്രനടപടി.

kseb
നാളെ മുതല്‍ ഡിസംബര്‍ വരെ 150 മെഗാവാട്ട് കേന്ദ്രവിഹിതമായി ലഭിക്കുംRepresentational Image
Edited by :Sujith
Last Updated :14 സെപ്റ്റംബർ 2026, 7:53 pm IST

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം. കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും. ഡിസംബര്‍ 31 വരെ 150 മെഗാവാട്ടിന്റെ ലഭ്യത തുടരും. 120 മെഗാവാട്ട് അനുമതി തേടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നത്. സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്രനടപടി.

കെഎസ്ഇബിയ്‌ക്കോ വൈദ്യുതി വകുപ്പിനോ വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. എന്നാല്‍ 150 മെഗാവാട്ട് കൊണ്ട് പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് എല്ലാ ശ്രമങ്ങളും തുടരുന്നതിനിടെയാണ് കേന്ദ്ര വിഹിതമായി നേരിയ ആശ്വാസം എത്തുന്നത്.

ഉത്തരേന്ത്യയില്‍ അപ്രതീക്ഷിതമായി മഴ ലഭിച്ചതോടെ അവിടുന്ന് വൈദ്യുതി വാങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷ കെഎസ്ഇബിക്ക് ഉണ്ട്. ഇതിന് പുറമെയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം. ഈ മാസം 30 വരെ 300 മെഗവാട്ട് വൈദ്യുതി ഒരു യൂണിറ്റിന് 30 രൂപ നല്‍കി വാങ്ങും.

News Now

Summary

150 megawatts of electricity from the central quota will be available starting tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates