രണ്ട് ലക്ഷം രൂപ ശമ്പളം!, ഗ്രേഡ് 'എ' ഓഫീസർ തസ്തിക; കേന്ദ്ര സർക്കാർ ജോലി നേടാം
അകെ 30 ഒഴിവുകളാണ് ഉള്ളത്. പി.ജി, എഞ്ചിനീയറിങ് ബിരുദം തുടങ്ങിയ യോഗ്യതയുളളവർക്കാണ് അവസരം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പിഎഫ്ആർഡിഎ (PFRDA) ഗ്രേഡ് 'എ' ഓഫീസർ വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 30 ഒഴിവുകളാണ് ഉള്ളത്. പി.ജി, എഞ്ചിനീയറിങ് ബിരുദം തുടങ്ങിയ യോഗ്യതയുളളവർക്കാണ് അവസരം. അവസാന തീയതി സെപ്റ്റംബർ 24.
WHAT TO READ NEXT

ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !
ഒഴിവുകൾ
ജനറൽ : 25 ഒഴിവുകൾ
റിസർച്ച് : 2 ഒഴിവുകൾ
ആക്ച്വറി (Actuary): 2 ഒഴിവുകൾ
ഒഫീഷ്യൽ ലാംഗ്വേജ് - രാജ്ഭാഷ: 1 ഒഴിവ്
വിദ്യാഭ്യാസ യോഗ്യത
ജനറൽ സ്ട്രീം: ഏത് വിഷയത്തിലുമുള്ള ബിരുദാനന്തര ബിരുദം (Master's Degree) / 2 വർഷത്തെ പിജി ഡിപ്ലോമ, അല്ലെങ്കിൽ നിയമത്തിൽ ബിരുദം (LLB), അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം (B.Tech/B.E), അല്ലെങ്കിൽ CA / CS / ICWA / CFA യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
റിസർച്ച് സ്ട്രീം: ഇക്കണോമിക്സ് / കൊമേഴ്സ് / ബിസിനസ് അഡ്മിനിസ്ട്രേഷൻ / സ്റ്റാറ്റിസ്റ്റിക്സ് / ഡാറ്റാ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം.
ആക്ച്വറി സ്ട്രീം: ഏതെങ്കിലും വിഷയത്തിൽ ബിരുദവും (Graduation) ഒപ്പം IAI പരീക്ഷയുടെ 7 'കോർ പ്രിൻസിപ്പിൾസ്' വിഷയങ്ങൾ പാസായവരും ആയിരിക്കണം.
ശമ്പളവും ആനുകൂല്യങ്ങളും
തുടക്ക ശമ്പളം: പ്രതിമാസം ഏകദേശം 2,05,000 രൂപ (ഹൗസിംഗ് അലവൻസ് ഉൾപ്പെടെ).
നിയമന സ്ഥലം: നിലവിൽ ന്യൂഡൽഹി, മുംബൈ ഓഫീസുകളിലാണ് ഒഴിവുകൾ ഉള്ളത്.
WHAT TO READ NEXT

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
തെരഞ്ഞെടുപ്പ് രീതി
മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്: ഫേസ് I (ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷ), ഫേസ് II (ഓൺലൈൻ എഴുത്തുപരീക്ഷ), ഫേസ് III (അഭിമുഖം - Interview).
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് (UR/OBC/EWS) വിഭാഗങ്ങൾക്ക്: 1,000 രൂപ
SC / ST / PwBD / എക്സ്-സർവീസ്മെൻ വിഭാഗങ്ങൾക്ക്: ഫീസില്ല
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
WHAT TO READ NEXT

ഡിഗ്രി മതി! എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ; മികച്ച ശമ്പളം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
PFRDA Recruitment 30 Assistant Manager Posts, Apply by September 24
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






