
മാസം 20,000 രൂപ സ്റ്റൈപൻഡ്, നാഷണൽ ഹൈവേ അതോറിട്ടിയിൽ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ ചേരാം, വിദ്യാർത്ഥികൾക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം
സിവിൽ എൻജിനീയറിങ് മുതൽ ടെക്നോളജി, മാനേജ്മെന്റ്, ലോ, കൊമേഴ്‌സ്, മാസ് കമ്മ്യൂണിക്കേഷൻ വരെയുള്ള ഒന്നിലധികം വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ദേശീയതലത്തിൽ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പ്രോജക്ടുകളിലേക്ക് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാഷണൽ ഹൈവേ അതോറിട്ടയുടെ ഔദ്യോഗിക ഇന്റേൺഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 15 ആണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. മെയ് മാസം നാല് മുതൽ ജൂലൈ അഞ്ച് വരെയാണ് ഇന്റേൺഷിപ്പ് കാലാവധി.
നാഷണൽ ഹൈവേ അതോറിട്ടുയുടെ രാജ്യത്തുടനീളമുള്ള വിവിധ പ്രോജക്ടുകളിൽ ഇന്റേൺഷിപ്പ് ചെയ്യാനും രാജ്യത്തെ വികസന പ്രവർത്തനങ്ങളെ അടുത്തറിയാനുമുള്ള അവസരമാണ് ഇതുവഴി വിദ്യാർത്ഥികൾക്ക് ലഭിക്കുക.
മുൻ വർഷങ്ങളിലെ ഇന്റേൺഷിപ്പുകളിലെ അനുഭവം അടിസ്ഥാനമാക്കിക്കൊണ്ട് മൾട്ടിഡിസ്പ്ലീനറിയായി ഇത്തവണത്തെ ഇന്റേൺഷിപ്പ് വിപുലീകരിച്ചിട്ടുണ്ട്. ഈ വർഷം, സിവിൽ എൻജിനീയറിങ് മുതൽ ടെക്നോളജി, മാനേജ്മെന്റ്, ലോ, കൊമേഴ്‌സ്, മാസ് കമ്മ്യൂണിക്കേഷൻ വരെയുള്ള ഒന്നിലധികം വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളതെന്ന് അതോറിട്ടി വ്യക്തമാക്കുന്നു.
സിവിൽ, ഐടി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഡേറ്റാ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്സുകൾ അപേക്ഷിക്കാംഎൽഎൽബി, കൊമേഴ്സ്, സയൻസ്, മാനേജ്‌മെന്റ്, മാസ് കമ്മ്യൂണിക്കേഷൻ, ലൈബ്രറി സയൻസ് എന്നീ നോൺ-ടെക്നിക്കൽ വിഷയങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
മികച്ച എൻഐആർഎഫ് റാങ്കിങ് ഉള്ള സ്ഥാപനങ്ങൾ, പ്രധാന ലോ സർവകലാശാലകൾ, മാനേജ്‌മെന്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് സമ്മർ ഇന്റേൺഷിപ്പിൽ മുൻഗണന ലഭിക്കും.
വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ നൽകണം. ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കണം. അപേക്ഷകരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
പ്രോജക്ടുകളിലെ ആവശ്യകതയും മുൻഗണനയും അനുസരിച്ചായിരിക്കും എൻഎച്ച്എഐ ഇന്റേണുകളെ നിയമിക്കുക.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ സ്റ്റൈപൻഡായി ലഭിക്കും. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
അപേക്ഷ സമർപ്പിക്കുന്നതിന് എൻഎച്ച്എഐയുടെ ഔദ്യോഗിക ഇന്റേൺഷിപ്പ് പോർട്ടലായ internshipsatnhai.digitalindiacorporation.in സന്ദർശിക്കണം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Career News: Apply for the NHAI Summer Internship 2026 offering rs20,000 monthly stipend. Students can submit applications online before April 15. Check eligibility, benefits, and how to apply.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



