
എഞ്ചിനീയറിങ് കഴിഞ്ഞോ?, ഇലക്ട്രിസിറ്റി കമ്മീഷനിൽ ഇന്റേൺഷിപ്പ് ചെയ്യാം; പ്രതിമാസം 25,000 രൂപ !
സ്റ്റൈപ്പൻഡ് പ്രതിമാസം 25,000 രൂപ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) ഒരു വർഷത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനിയറിങ് കോഴ്സ് പൂർത്തിയാക്കിയ ഫ്രഷേഴ്‌സിനാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 28, വൈകുന്നേരം 5:00 മണി വരെയാണ്.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യോഗ്യത
B.Tech (Electrical / Electrical & Electronics) ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ആദ്യ അവസരത്തിൽ തന്നെ പരീക്ഷ പാസായിരിക്കണം.
M.Tech (Electrical / Electrical & Electronics) ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. ആദ്യ അവസരത്തിൽ തന്നെ പാസായിരിക്കണം.
ലാറ്ററൽ എൻട്രി വഴി B.Tech പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഇവർക്ക് പരമാവധി പ്രായപരിധി 24 വയസ് ആണ്.
മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം നിർബന്ധമാണ്.
10, 12 ക്ലാസുകളിൽ കുറഞ്ഞത് 80% മാർക്ക് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.
ബിരുദ/ബിരുദാനന്തര ബിരുദ പഠനത്തിൽ കുറഞ്ഞത് 7.0 CGPA (70% അല്ലെങ്കിൽ അതിൽ കൂടുതൽ) നേടിയിരിക്കണം.
സ്റ്റൈപ്പൻഡ് പ്രതിമാസം 25,000 രൂപ
തിരഞ്ഞെടുപ്പ് പ്രക്രിയ
ഒരു ഓൺലൈൻ ഒബ്ജക്റ്റീവ് പരീക്ഷയുടെയും പേഴ്സണൽ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്.
താഴെ പറയുന്ന വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ വരിക
ടെക്നിക്കൽ (എഞ്ചിനീയറിംഗ് ബിരുദ നിലവാരം) – 50 ചോദ്യങ്ങൾ
ഇംഗ്ലീഷ് ഭാഷ – 10 ചോദ്യങ്ങൾ
ലോജിക്കൽ റീസണിംഗ് – 10 ചോദ്യങ്ങൾ
ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് – 10 ചോദ്യങ്ങൾ
ഇലക്ട്രിസിറ്റി റെഗുലേറ്ററി പ്രാക്ടീസസ് – 10 ചോദ്യങ്ങൾ
ജനറൽ നോളഡ്ജ് – 10 ചോദ്യങ്ങൾ
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
The Kerala State Electricity Regulatory Commission (KSERC) has invited applications for a one-year Internship Programme. The opportunity is open to fresh graduates who have completed eligible engineering courses.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









