ജര്‍മനിയില്‍ ഷെഫ് ആയി ജോലി നേടാം; കുടുംബത്തെയും ഒപ്പം കൂട്ടാം, നോര്‍ക്ക വഴി നിയമനം

നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷകൾ ജൂണ്‍ 20 വരെ സമർപ്പിക്കാം.

NORCA Roots Recruitment
NORCA Roots Recruitment for Chef Jobs in Germany 20 VacanciesSource by : PEXELS
Last Updated :13 June 2026, 5:24 pm IST
Guest Author :Joice Daniel

ജര്‍മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി, കാറ്ററിംങ് ആന്റ് ഷെഫ് മേഖലയിലെ ബിരുദം (നാലു വര്‍ഷത്തേയോ മൂന്നു വര്‍ഷത്തേയോ) നേടിയിരിക്കണം. നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷകൾ ജൂണ്‍ 20 വരെ സമർപ്പിക്കാം.

അപേക്ഷകരുടെ പ്രായം 2026 മെയ് 31-നകം 35 വയസ്സ് കവിയരുത്. അപേക്ഷിക്കുന്നതിന് ജര്‍മന്‍ ഭാഷാ യോഗ്യത അനിവാര്യമല്ല. നിലവില്‍ ജര്‍മന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (A1,A2,B1,B2) മുന്‍ഗണന ലഭിക്കുന്നതാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ 12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജര്‍മന്‍ ഭാഷാപഠനത്തിന് തയ്യാറാകുന്നവരാകണം അപേക്ഷകര്‍. മുന്‍പ് അപേക്ഷിച്ചവര്‍ ഇനി അപേക്ഷിക്കേണ്ടതില്ല.

ബി-വണ്‍ വരെയുളള ജര്‍മന്‍ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങള്‍, ജർമനിയിലേക്കെത്തിയ ശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതി വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.

വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്സ്പോര്‍ട്ട്, ഭാഷായോഗ്യത എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നോര്‍ക്ക റൂട്ട്സ് www.norkaroots.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ജർമൻ സര്‍ക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്.

News Now

Summary

NORCA Roots Recruitment for Chef Jobs in Germany 20 Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates