
ഡോക്ടർമാർക്ക് സ്ലോവാക്കിയയിൽ ജോലി നേടാം; ഒഡേപെക് വഴി നിയമനം
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സി വഴിയാണ് (ODEPC) നിയമനം നടത്തുന്നത്.
സ്ലോവാക്കിയയിൽ ജോലി നേടാൻ ഡോക്ടർമാർക്ക് അവസരം. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് വിഭാഗത്തിൽ എട്ട് ഒഴിവുകളാണ് ഉള്ളത്. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സി വഴിയാണ് (ODEPC) നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 5.
WHAT TO READ NEXT

ഒമാനിലെ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപകർക്ക് വീണ്ടും അവസരം
അപേക്ഷകർക്ക് എംബിബിഎസ്, റേഡിയോളജിയിൽ സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം. നാല് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. എക്‌സ്‌റേ, അൾട്രാസൗണ്ട്, സി.ടി, എംആർഐ, മാമോഗ്രഫി എന്നിവ ഉൾപ്പെടെയുള്ള ഡയഗ്നോസ്റ്റിക് ഇമേജിംഗ് പരിശോധനകളും ഇന്റർവെൻഷണൽ നടപടികളും അടക്കമുള്ള പ്രവർത്തങ്ങളാണ് ചെയ്യേണ്ടി വരിക.
രോഗികളുമായി ആശയവിനിമയം നടത്തുന്നതിനായി സ്ലോവാക് ഭാഷയിൽ ബി2 ലെവൽ പ്രാവീണ്യം ആവശ്യമാണ്. നിയമനകരാര്‍ ഒപ്പുവെച്ചതിന് ശേഷം ഇന്ത്യയില്‍ നിന്ന് തന്നെ ആരംഭിക്കുന്ന ബി2 ലെവൽ വരെ സ്ലോവാക് ഭാഷാ സൗജന്യമായി പഠിപ്പിക്കും.
ശമ്പളം ചർച്ച ചെയ്ത് നിശ്ചയിക്കും. വിരമിക്കൽ നിക്ഷേപത്തിന് ധനസഹായം, പ്രസവ ബോണസ്, , ഓവർടൈം ബോണസ്, സാമൂഹിക സഹായങ്ങൾ, കുറഞ്ഞ നിരക്കിൽ താമസ സൗകര്യം (ഐച്ഛികം) തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
WHAT TO READ NEXT

ആയുർവേദ നഴ്സിങ്,ബി.ഫാം. കോഴ്സുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ്
താൽപര്യമുള്ളവർ സി.വി., പാസ്പോർട്ട് പകർപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ hor@odepc.in എന്ന ഇമെയിലിലേക്ക് “Interventional Radiologists to Slovakia” എന്ന സബ്ജക്ട് ലൈനോടെ 2026 ജനുവരി 5 ന് മുമ്പ് അയയ്ക്കണം.
WHAT TO READ NEXT
30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നേടാം, വനിതകൾക്ക് അവസരം
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Job news: ODEPC Offers Doctors Opportunity to Work in Slovakia, Eight Interventional Radiologist Vacancies.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



