മറക്കല്ലേ... നഴ്സുമാർക്ക് യുഎയിലേക്ക് സൗജന്യ നിയമനം; അഭിമുഖം 26ന് തിരുവനന്തപുരത്ത് !
ബി.എസ്.സി നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. അകെ 50 ഒഴിവുകളാണ് ഉള്ളത്.

യു.എ.ഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിലേക്ക് പുരുഷ നഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. കേരള സർക്കാകർ സ്ഥാപനമായ ഒഡെപെക് വഴി അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ബി.എസ്.സി നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. അകെ 50 ഒഴിവുകളാണ് ഉള്ളത്. അഭിമുഖം നടക്കുന്നത് സെപ്റ്റംബർ 26നാണ്.
പ്രധാന വിവരങ്ങൾ
തസ്തിക: ഇൻഡസ്ട്രിയൽ നഴ്‌സ്
യോഗ്യത: ബി.എസ്.സി നഴ്‌സിങ് / പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്
പ്രവൃത്തിപരിചയം: കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം
ICU, എമർജൻസി, അർജൻ്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് മേഖലകളിലെ പരിചയത്തിന് മുൻഗണന.
പ്രായപരിധി: 40 വയസിനു താഴെ
ശമ്പളം: 5,000 യുഎഇ ദിർഹം
ജോലി സമയം: 60 മണിക്കൂർ (ആഴ്ച)
മറ്റ് ആനുകൂല്യങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനി താമസം, യാത്ര,വിസ, വിമാനടിക്കറ്റ് , മെഡിക്കൽ ഇൻഷുറൻസ് എന്നി ആനുകൂല്യങ്ങൾ ലഭിക്കും. വർഷത്തിൽ ഒരു മാസം ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും
ഉദ്യോഗാർത്ഥികൾ സമർപ്പിക്കേണ്ട രേഖകൾ
അപ്‌ഡേറ്റ് ചെയ്ത സി.വി
പാസ്‌പോർട്ടിന്റെ അസ്സലും ഒരു പകർപ്പും
വിദ്യാഭ്യാസ/പ്രൊഫഷണൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും
പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ
മറ്റ് രേഖകൾ, സാധുതയുള്ള പ്രൊഫഷണൽ ലൈസൻസ്/രജിസ്ട്രേഷൻ (Dataflow, HAAD/DOH, BLS, ACLS തുടങ്ങിയവ).
അഭിമുഖം സംബന്ധിച്ച വിവരങ്ങൾ
നിയമനം നടത്തുന്ന സ്ഥാപനം: റെസ്‌പോൺസ് പ്ലസ് മാൻപവർ സപ്ലൈ LLC
അഭിമുഖ തീയതി: 26/09/2026
റിപ്പോർട്ട് ചെയ്യേണ്ട സമയം: രാവിലെ 8 മുതൽ 10 വരെ
അഭിമുഖ സമയം: രാവിലെ 8.30 മുതൽ ആരംഭിക്കുന്നു
സ്ഥലം: ODEPC ഓഫീസ്, വഴുതക്കാട്, തിരുവനന്തപുരം
അഭിമുഖ രീതി: നേരിട്ടുള്ള അഭിമുഖം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിയമനം നടത്തുന്ന തൊഴിലുടമയുടെ അഭിമുഖവും റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
മടക്കയാത്രയ്ക്കുള്ള ബസ്/ട്രെയിൻ സമയം അല്ലെങ്കിൽ മറ്റ് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഭിമുഖത്തിനായുള്ള ക്യൂവിൽ മുൻഗണന ആവശ്യപ്പെടുന്നത് അനുവദിക്കുന്നതല്ല.
അഭിമുഖം ആരംഭിച്ചുകഴിഞ്ഞാൽ, അഭിമുഖ നടപടിക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ പൂർണ്ണമായും വിദേശ തൊഴിലുടമയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
UAE Nursing Jobs 2026 50 Vacancies for Male Nurses Through ODEPC.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






