ആർ‌ബി‌ഐ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

മാർച്ച് എട്ട് ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

RBI Recruitment
RBI Assistant Recruitment 2026 notification for 650 vacancies online application before March 8 ഫയല്‍
Last Updated :16 February 2026, 2:25 pm IST
Edited by :SALIL C S

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ-RBI) അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നിലവിൽ 650 ഒഴിവുകളാണ് അസിസ്റ്റ​ന്റ് തസ്തികയിൽ ഔദ്യോഗിക വിജ്ഞാപനപ്രകാരമുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇന്ന് (ഫെബ്രുവരി 16) മുതൽ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

യോഗ്യത, പ്രായപരിധി,ശമ്പളം എന്നിവ

♦️ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം

♦️കുറഞ്ഞത് 50% മാർക്ക് (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിലുള്ളവർ പാസ് ക്ലാസ്)

♦️ വേഡ് പ്രോസസ്സിങ്ങിൽ പരിജ്ഞാനം

പ്രായപരിധി

♦️ കുറഞ്ഞ പ്രായം: 20 വയസ്സ്

♦️ പരമാവധി പ്രായം: 28 വയസ്സ്

♦️എസ്‌സി/എസ്ടി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ്: അഞ്ച് വർഷം

♦️ ഒബിസി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ്: മൂന്ന് വർഷം

♦️ പിഡബ്ല്യുബിഡി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ്: 10 വർഷം (ജനറൽ/ഇഡബ്ല്യുഎസ്), 13 വർഷം (ഒബിസി), 15 വർഷം (എസ്‌സി/എസ്ടി)

♦️ വിമുക്തഭടന്മാർക്ക് പ്രായപരിധിയിൽ ഇളവ്: സേവന കാലാവധിയും മൂന്ന് വർഷവും, പരമാവധി 50 വയസ് വരെ.

♦️വിധവ/വിവാഹമോചിതരായ സ്ത്രീകൾക്ക് പ്രായപരിധിയിൽ ഇളവ്: 35 വയസ്സ് വരെ (എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 40 വയസ്സ്)

ശമ്പളം: 29,000 – 78,640 രൂപ സ്കെയിലിൽ

ആനുകൂല്യങ്ങൾ: എച്ച് ആർ എ മെഡിക്കൽ സൗകര്യങ്ങൾ, തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.

പ്രധാന തീയതികൾ, അപേക്ഷിക്കാനുള്ള ലിങ്ക്, വിജ്ഞാപനം

ഓൺലൈൻ രജിസ്ട്രേഷനും പരീക്ഷാ ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി: മാർച്ച് എട്ട് (08-03-2026)

താൽക്കാലികമായി തീരുമാനിച്ചിട്ടുള്ള പരീക്ഷാ തീയതികൾ

ഓൺലൈൻ പ്രിലിമിനറി ടെസ്റ്റ് : 2026 ഏപ്രിൽ 11

ഓൺലൈൻ മെയിൻ ടെസ്റ്റ് : 2026 ജൂൺ 07

News Now

Summary

Job Alert:The Reserve Bank of India invites online applications for 650 Assistant posts. Graduates can apply before March 8. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates