
റെയിൽവേയിൽ 22,000 ഒഴിവുകൾ, ഐടിഐ കഴിഞ്ഞവർക്ക് അവസരം; മാർച്ച് വരെ അപേക്ഷിക്കാം
ഇന്ന് മുതൽ (20-01-2026) അപേക്ഷിച്ച് തുടങ്ങാം. മാർച്ച് രണ്ട് (02-03-2026) ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം
റെയിൽവേ റിക്രൂട്ട്ന്റമെന്റ് ബോർഡ് (RRB) 22,000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായ ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. റെയിൽവേയിലെ ഗ്രൂപ്പ് ഡി തസ്തികയിലാണ് ജോലി. ഗ്രൂപ്പ് ഡിയിലെ 11 തസ്തികകളിലായാണ് ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഇന്ന് മുതൽ (20-01-2026) അപേക്ഷിച്ച് തുടങ്ങാം. മാർച്ച് രണ്ട് (02-03-2026) ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം.rrbchennai.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്.
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB)
തസ്തികയുടെ പേര് : ഗ്രൂപ്പ് D
തസ്തികകളുടെ എണ്ണം : 22000 (നിലവിലുള്ളത്)
ശമ്പളം : 18,000 രൂപ
യോഗ്യത : ഐടിഐ, പത്താം ക്ലാസ്
പ്രായപരിധി : 18 - 33 വയസ്സ് വരെ (01-01-2026 ലെ കണക്കനുസരിച്ച്)
മാനദണ്ഡങ്ങളനുസരിച്ച് അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
തസ്തികയും ഒഴിവുകളുടെ എണ്ണവും
◆അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ)- 600
◆അസിസ്റ്റന്റ് (ബ്രിഡ്ജ്) - 600
◆ട്രാക്ക് മെയിന്റനർ (ഗ്രൂപ്പ് IV)- 11000
◆അസിസ്റ്റന്റ് (പി-വേ)- 300
◆അസിസ്റ്റന്റ് (ടിആർഡി) - 800
◆അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ)- 200
◆അസിസ്റ്റന്റ് ഓപ്പറേഷൻസ് (ഇലക്ട്രിക്കൽ) - 500
◆ അസിസ്റ്റന്റ് (ടിഎൽ & എസി)- 50
◆അസിസ്റ്റന്റ് (സി & ഡബ്ല്യു) - 1000
◆പോയിന്റ്സ്മാൻ ബി - 5000
◆അസിസ്റ്റന്റ് (എസ് & ടി) - 1500
◆ ആകെ - 22000
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

Summary
Job Alert: Apply online for 22,000 RRB Group D railway jobs for candidates with 10th standard and ITI qualifications
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



