വരുന്നു... പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ
ഇത് സംബന്ധിച്ച പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. അപേക്ഷകൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 15 വരെ സമർപ്പിക്കാം.

പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാൻ അവസരം. അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിൽ 1,688 ഒഴിവുകളാണ് ഉള്ളത്. വിവിധ ക്ലർക്ക് തസ്തികയിൽ ആണ് നിയമനം ലഭിക്കുക. ഇത് സംബന്ധിച്ച പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. അപേക്ഷകൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 15 വരെ സമർപ്പിക്കാം.
ഒഴിവുകൾ
കൊമേർഷ്യൽ കം ടിക്കറ്റ് ക്ലർക് – 700
ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് – 600
അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് – 200
ട്രെയിൻസ് ക്ലാർക്ക് – 188
യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ചില തസ്തികയ്ക്ക് ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് പരിജ്ഞാനം ആവശ്യമാണ്.
പ്രായം
അപേക്ഷകന്റെ പ്രായം 18 മുതൽ 30 വയസ് വരെയാണ്. 1 ജനുവരി 2027 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.
ശമ്പളം
തസ്തിക അനുസരിച്ച് 7ാം CPC പ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക. 19,900 രൂപ മുതൽ ശമ്പളം പ്രതീക്ഷിക്കാം. ഇതിന് പുറമെ റെയിൽവേ ചട്ടപ്രകാരമുള്ള വിവിധ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും

RRB NTPC Recruitment 2026 1688 Railway Jobs for Plus Two Pass Candidates
തെരഞ്ഞെടുപ്പ് പ്രക്രിയ
ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT),രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്കിൽ ടെസ്റ്റ്,സർട്ടിഫിക്കറ്റ് പരിശോധന,മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പരീക്ഷ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വിജ്ഞാപനം പുറത്തിറക്കുന്ന ഘട്ടത്തിലെ വ്യക്തമാകൂ.
WHAT TO READ NEXT

ദക്ഷിണ റെയിൽവേയിൽ സ്കൗട്ട് & ഗൈഡുകാർക്ക് അവസരം; നിയമനം കേരളത്തിൽ !
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Plus Two pass candidates have an opportunity to secure RRB jobs, with 1,688 vacancies available in the undergraduate category across various clerk posts. The detailed notification will be released soon, and applications can be submitted from September 24 to October 15.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






