സ്കോൾ കേരള: ഡിസിഎ കോഴ്സിന്റെ പ്രവേശന തീയതി നീട്ടി

പതിനൊന്നാം ബാച്ചിലേക്ക് ഈ മാസം 30 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. 60 രൂപ പിഴയോടുകൂടി സെപ്റ്റംബർ 12 വരെയും രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.

 scole Kerala
scole Kerala extends DCA course admission deadline for selected higher secondary studentsfile
Edited by :JOICE MON D L
Last Updated :13 ഓഗസ്റ്റ് 2025, 3:35 pm IST

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഹയർസെക്കന്‍ഡറി, വൊക്കേഷണൽ ഹയർസെക്കന്‍ഡറി ക്ലാസിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സിന്റെ പ്രവേശന തീയതി നീട്ടി.

പതിനൊന്നാം ബാച്ചിലേക്ക് ഈ മാസം 30 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. 60 രൂപ പിഴയോടുകൂടി സെപ്റ്റംബർ 12 വരെയും രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.

8, 9, 10 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തതും പഠനം പൂർത്തിയാക്കാത്തതുമായ വിദ്യാർത്ഥികൾക്കും പതിനൊന്നാം ബാച്ചിൽ പുന:പ്രവേശനം നേടാം.

പുനഃപ്രവേശന ഫീസ് 500 രൂപയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് : www.scolekerala.org, 0471-2342950, 2342271, 2342369.

News Now

Summary

Education news: scole Kerala extends DCA course admission deadline for selected higher secondary students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates