
ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു
കഴിഞ്ഞ ദിവസമാണ് വകുപ്പുതല അന്വേഷണത്തിനുശേഷം ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിൽ ആയിരുന്ന വടകര ഡിവൈഎസ്പി ഉമേഷിന് വീണ്ടും തിരിച്ചടി. സർവീസിൽ തിരിച്ചെടുക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. കോഴിക്കോട്ടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രിയുടെ നടപടി.
WHAT TO READ NEXT

തിക്കും തിരക്കും 'ഭീഷണി'; മുഖ്യമന്ത്രിയുടെ 'സുരക്ഷ' കൂട്ടും
കഴിഞ്ഞ ദിവസമാണ് വകുപ്പുതല അന്വേഷണത്തിനുശേഷം ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. എന്നാല്‍ തിരിച്ചെടുത്ത ഉത്തരവില്‍ വകുപ്പുതല നടപടിയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഉമേഷിന്റെ സര്‍വീസ് കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സർക്കാർ നീക്കം.
WHAT TO READ NEXT

38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
എന്നാൽ സർക്കാരിന്റെ നടപടിക്കെതിരെ കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർക്ക് അസംതൃപ്തരായിരുന്നു. പല നേതാക്കകളും സർക്കാർ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റ് അടക്കം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Kerala Government Freezes Reinstatement of Suspended Vadakara DySP Umesh After Congress Protest.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


