
SSC Recruitment 2026: പത്താം ക്ലാസ് യോഗ്യത, 3003 ഒഴിവുകൾ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനമിറക്കി
382 വിഭാഗങ്ങളിൽ ആയാണ് 3003 ഒഴിവുകൾ ഉള്ളത്. അതിൽ ഉദ്യോഗാർത്ഥിയുടെ പ്രായവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് വിവിധ തസ്തികകളിൽ അപേക്ഷിക്കാം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള (Selection Post Phase 14) വിജ്ഞാപനം പുറത്തിറക്കി. പത്താം ക്ലാസ്,പ്ലസ് ടു,ബിരുദം യോഗ്യതയുള്ളവർക്ക് ആണ് അവസരം. അകെ 3003 ഒഴിവുകളാണ് ഉള്ളത്. കേന്ദ്ര സർക്കാരിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 4.
382 വിഭാഗങ്ങളിൽ ആയാണ് 3003 ഒഴിവുകൾ ഉള്ളത്. അതിൽ ഉദ്യോഗാർത്ഥിയുടെ പ്രായവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് വിവിധ തസ്തികകളിൽ അപേക്ഷിക്കാം. പ്രധാനപ്പെട്ട തസ്തികകൾ മാത്രം പരിശോധിക്കാം.
അക്കൗണ്ടന്റ്
ജൂനിയർ കെമിസ്റ്റ്
സ്റ്റാഫ് കാർ ഡ്രൈവർ
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
സയന്റിഫിക് അസിസ്റ്റന്റ്
അസിസ്റ്റന്റ് സ്റ്റോർ കീപ്പർ
അപ്പർ ഡിവിഷൻ ക്ലർക്ക് (UDC)
ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO)
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA)
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS)
ലബോറട്ടറി അസിസ്റ്റന്റ്
ഫീൽഡ് അസിസ്റ്റന്റ്
ലൈബ്രറി ക്ലർക്ക് / ലൈബ്രറി അസിസ്റ്റന്റ്
റിസർച്ച് അസിസ്റ്റന്റ്
ടെക്നിക്കൽ അസിസ്റ്റന്റ്
ജൂനിയർ എഞ്ചിനീയർ (JE)
ഡ്രാഫ്റ്റ്സ്മാൻ
ഇൻവെസ്റ്റിഗേറ്റർ
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്
അസിസ്റ്റന്റ് വെൽഫെയർ ഓഫീസർ
ഫാർമസിസ്റ്റ്
നഴ്സിങ് ഓഫീസർ (ചില വകുപ്പുകളിൽ)
ലാബ് ടെക്നീഷ്യൻ
പ്രായപരിധി
SSC റിക്രൂട്ട്മെന്റ് 2026 പ്രായപരിധി വിവിധ പോസ്റ്റുകൾ അനുസരിച്ച് വ്യത്യാസമാണ്.
18 മുതൽ 30 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
നിയമാനുസൃതമായി പ്രായത്തിൽ ഇളവ് (Age Relaxation) ലഭ്യമാണ്.
വിദ്യാഭ്യാസ യോഗ്യത
മെട്രിക്കുലേഷൻ ലെവൽ പോസ്റ്റുകൾ: പത്താം ക്ലാസ് (Matriculation) അല്ലെങ്കിൽ തത്തുല്യം
ഹയർ സെക്കൻഡറി (10+2) ലെവൽ പോസ്റ്റുകൾ: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
ഗ്രാജുവേഷൻ & അതിന് മുകളിലുള്ള പോസ്റ്റുകൾ: ബിരുദം അല്ലെങ്കിൽ തത്തുല്യം
WHAT TO READ NEXT

IIG: റിസർച്ച് സ്കോളറാകാം; 26 ഒഴിവുകൾ, അവസാന തീയതി ഏപ്രിൽ 30
പ്രധാന തീയതികൾ (SSC Recruitment 2026)
ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ: 13.04.2026 മുതൽ 04.05.2026 വരെ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും സമയവും: 04.05.2026 (രാത്രി 11:00 വരെ)
ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 05.05.2026 (രാത്രി 11:00 വരെ)
അപേക്ഷ തിരുത്തൽ (Correction Window): 11.05.2026 മുതൽ 13.05.2026 വരെ (രാത്രി 11:00 വരെ)
കമ്പ്യൂട്ടർ അടിസ്ഥാനപരമായ പരീക്ഷ (CBT): ജൂൺ 2026 (പ്രതീക്ഷിക്കുന്നത്)
ഹെൽപ് ലൈൻ നമ്പർ: 1800 309 3063
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. Annexure-XIII ൽ തസ്തികയും ഒഴിവുകളും നൽകിയിട്ടുണ്ട്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
SSC Recruitment 2026 Notification Out for 3003 Posts, Check Eligibility, Dates and Full Details.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




