
സമയമായി... ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ ഒഴിവുകൾ; അപേക്ഷ എങ്ങനെ സമർപ്പിക്കാം?
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ തസ്തികയിൽ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 17 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26. അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കണം.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർ ആയിരിക്കണം. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
പ്രായ പരിധി
ജനറൽ വിഭാഗത്തിന് 18 മുതൽ 40 വയസ് വരെയുള്ളവർക്ക് ആണ് അവസരം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമനങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.
ശമ്പളം
നിയമനം ലഭിക്കുന്നവർക്ക് 23,000 രൂപ മുതൽ 50,200 രൂപ വരെ ശമ്പളം ലഭിക്കാം.
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി,എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും തൊഴിൽ ഇല്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷയ്ക്ക് 100 മാർക്കാണ്. 75 മിനിറ്റാണ് സമയം.
ജനറൽ നോളജ് & കറന്റ് അഫയേഴ്സ്,ന്യൂമറിക്കൽ എബിലിറ്റി,മെന്റൽ എബിലിറ്റി,ജനറൽ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ നിന്നാകും ചോദ്യങ്ങൾ വരിക. ഇംഗ്ലീഷ്,മലയാളം ഭാഷയിൽ ചോദ്യങ്ങൾ ഉണ്ടാകും. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,തൃശൂർ,കോഴിക്കോട് എന്നി സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകൻ ആദ്യം www.hckrecruitment.keralacourts.in സന്ദർശിച്ച് One Time Registration Login വഴി രജിസ്റ്റർ ചെയ്യുക.
My Profile -ൽ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഒപ്പ് എന്നിവ നൽകുക.
Dashboard → Office Attendant (Rec No. 21/2026) → Apply Now തിരഞ്ഞെടുക്കുക.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവയിൽ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുക.
Preview പരിശോധിച്ച് അപേക്ഷ സമർപ്പിക്കുക. സമർപ്പിച്ച ശേഷം തിരുത്തൽ അനുവദിക്കില്ല.
പൊതുവിഭാഗത്തിന് 500 രൂപയാണ് അപേക്ഷാ ഫീസ്. SC/ST വിഭാഗക്കാർക്കും ജോലിയില്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസില്ല.
ഓൺലൈൻ അല്ലെങ്കിൽ ചലാൻ വഴി ഫീസ് അടയ്ക്കാം.
അപേക്ഷ പൂർത്തിയാക്കിയ ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. തപാലിലോ നേരിട്ടോ ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
FILE NAME : Notification issued - Office Attendant (21/2026).
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
How to Apply for Office Attendant Vacancies in Kerala High Court.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









