
എസ്എസ്എൽസി ലൈവ് ഫോൺ-ഇൻ ക്ലാസുകളും പ്ലസ് വൺ, പ്ലസ് ടു റിവിഷൻ പ്രോഗ്രാമും, കൈറ്റ് വിക്ടേഴ്‌സിൽ മാർച്ച് എട്ട് മുതൽ
ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ലൈവ് ഫോൺ ഇൻ ക്ലാസുകൾ പരീക്ഷകളുടെ തലേദിവസം ആയിരിക്കും നടത്തുക
എസ് എസ് എൽ സി കുട്ടികൾക്ക് സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകളുമായി കൈറ്റ് വിക്ടേഴ്സ്. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടായിരിക്കുക. മാർച്ച് എട്ട് മുതൽ ക്ലാസ് ആരംഭിക്കും,
പരീക്ഷയുടെ തലേദിവസം വൈകിട്ട് 5.30 നാണ് ലൈവ് ആരംഭിക്കുക. ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമാണുണ്ടായിരിക്കുക.
പത്താം ക്ലാസുകാർക്കായി മാർച്ച് എട്ടിന് ഇംഗ്ലീഷ്, 10-ന് ഭാഷാവിഷയങ്ങൾ, 12-ന് ഹിന്ദി, 15-ന് മാത്സ്, 17-ന് ഫിസിക്‌സ്, 22-ന് സോഷ്യൽ സയൻസ്, 24-ന് കെമിസ്ട്രി, 29-ന് ബയോളജി എന്നിങ്ങനെയാണ് ലൈവ് ഫോൺ ഇൻ ക്രമീകരിച്ചിരിക്കുന്നത്.
ഇതിന് പുറമെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഒന്നര മണിക്കൂർ റിവിഷൻ ക്ലാസുകളും സംപ്രേഷണം നടത്തും. രാവിലെ 8.30, ഉച്ചയ്ക്ക് 11 മണി, വൈകുന്നേരം മൂന്ന് മണി, രാത്രി എട്ട് മണി എന്നിങ്ങനെയാണ് പ്ലസ്ടു റിവിഷന്റെ സമയക്രമം.
മാർച്ച് അഞ്ചിന് ഫിസിക്‌സ്, ആറിന് കമ്പ്യൂട്ടർ സയൻസ്, എട്ടിന് അക്കൗണ്ടൻസി, ഒമ്പതിന് യഥാക്രമം കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, മാർച്ച് 11-ന് കമ്പ്യൂട്ടർ സയൻസും ഭാഷാ വിഷയങ്ങളും, 16-ന് മാത്സ്, 18-ന് ഇക്കണോമിക്‌സ്, 23-ന് ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, 25-ന് ജ്യോഗ്രഫി, 27-ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് സംപ്രേഷണം ചെയ്യുക,
പത്താംക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷയ്ക്ക് പ്രയോജനപ്രദമാകുന്ന വിധത്തിൽ എഴുപതിലധികം റിവിഷൻ ക്ലാസുകൾ youtube.com/itsvicters ചാനലിൽ ലഭ്യമാണ്.
ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 18004259877.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Education News: KITE Victers will begin SSLC live phone-in classes and special revision programmes for Plus One and Plus Two students from March 8. Check schedule and details.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



