
കളിച്ചുകൊണ്ടിരിക്കെ, കിണറ്റിൽ വീണു; ഒന്നര വയസുകാരന് അദ്ഭുത രക്ഷ!
സമീപത്തെ പുരയിടത്തിൽ ജോലി ചെയ്തിരുന്ന ആൾ കിണറ്റിലിറങ്ങി

കോട്ടയം: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിൽ വീണു. സമീപത്തെ പുരയിടത്തിൽ ജോലി ചെയ്തിരുന്ന ആൾ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. എരുമേലിക്ക് സമീപം തുമരംപാറയിലാണ് സംഭവം. കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച ഉച്ചയ്ക്ക് 1ന് കാവുങ്കൽ ജയിംസ് - ജോസ്‌നി ദമ്പതികളുടെ ഒന്നര വയസുള്ള ഇളയ മകൻ എയ്ദൻ ആണ് കിണറ്റിൽ വീണത്. കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതോടെ തിരഞ്ഞപ്പോഴാണ് വീടിനോടു ചേർന്നുള്ള ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്.
അടുത്ത പറമ്പിൽ കൃഷിപ്പണി ചെയ്തിരുന്ന പുലിപ്രപതാലിൽ പികെ ഷാജഹാൻ വീട്ടുകാരുടെ കരച്ചിൽ കേട്ട് എത്തുകയായിരുന്നു. സമീപവാസി കൊണ്ടുവന്ന ഏണിവഴി കിണറ്റിലിറങ്ങി കുഞ്ഞിനെ എടുത്തു. മുട്ടിനു മുകളിൽ മാത്രമാണ് കിണറ്റിൽ വെള്ളം ഉണ്ടായിരുന്നത്. ഈ സമയം കുഞ്ഞിന് ഒട്ടും അനക്കം ഇല്ലായിരുന്നുവെന്ന് ഷാജഹാൻ പറയുന്നു. ആശുപത്രിയിലേക്കു പോകുംവഴിയാണ് കുഞ്ഞിന് ബോധം വീണത്.
കിണറ്റിൽ വച്ചും പുറത്ത് എത്തിയ ശേഷവും കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കും മാറ്റി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
A toddler in Erumely narrowly escaped a fatal accident when he fell into a 10-foot-deep well in his courtyard
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




