പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

15 എയ്ഡഡ് പ്രോഗ്രാമുകളിലും നാല് സ്വാശ്രയ പ്രോഗ്രാമിലുമാണ് ഒഴിവുകളുള്ളത്.

St. Thomas College Pala
St. Thomas College Pala Recruitment: Guest Lecturer Vacancies in 19 DepartmentsFB
Last Updated :18 March 2026, 9:44 pm IST
Edited by :SALIL C S

പാലാ സെ​ന്റ് തോമസ് സ്വയംഭരണ കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സ്വാശ്രയ പ്രോഗ്രാമുകളിലേക്കും ഉള്ള ഒഴിവുകളിലാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്. 15 എയ്ഡഡ് പ്രോഗ്രാമുകളിലും നാല് സ്വാശ്രയ പ്രോഗ്രാമുകളിലുമാണ് ഒഴിവുകളുള്ളത്.

ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജർമൻ, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് (യോഗ്യത: എംപിഇഡി), മാനേജ്മെന്റ് സ്റ്റഡീസ് (യോഗ്യത: എം ബിഎ) എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം,

സൈക്കോളജി (യോഗ്യത: എംഎസ് സി സൈക്കോളജി), കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (യോഗ്യത: എം സിഎ. /എം ടെക് കമ്പ്യൂട്ടർ സയൻസ്), ബയോകെമിസ്ട്രി (യോഗ്യത: എം എസ് സി. ബയോകെമിസ്ട്രി), ഡേറ്റാ സയൻസ് (യോഗ്യത: എം എസ് സി. ഡേറ്റാ സയൻസ് / എം എസ് സി. സ്റ്റാറ്റിസ്റ്റിക്സ്) എന്നീ സ്വാശ്രയ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം

യോഗ്യത

അതത് വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55% മാർക്കുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഏപ്രിൽ 13 ന് മുമ്പായി കോളേജ് ഓഫീസിൽ നൽകേണ്ടതാണ്.

എയ്ഡഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.

News Now

Summary

Job Alert: St. Thomas College, Pala invites applications for guest lecturer posts in 19 departments. Apply before April 13 and check eligibility details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates