STPI: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അപ്രന്റീസ് ഒഴിവ്, ഡിപ്ലോമ,ബിരുദം യോഗ്യത; 15,000 രൂപ സ്റ്റൈപ്പന്റ്

18-32 വയസ് വരെയുള്ളവർക്ക് അവസരമുണ്ട്. പരിശീലന കാലാവധി ഒരു വർഷമായിരിക്കും.

STPI Apprentice Trainee
STPI Apprentice Trainee Recruitment 2026 Apply for Degree Diploma and BA Posts.Source by : file
Last Updated :23 April 2026, 3:38 pm IST

കേന്ദ്ര സർക്കാർ സ്ഥാപനമായ സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക്സ് ഓഫ് ഇന്ത്യ (STPI) അപ്രന്റീസ് ട്രെയിനി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എൻജിനിയറിങ് ബിരുദം,ഡിപ്ലോമ, ബി എ വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18-32 വയസ് വരെയുള്ളവർക്ക് അവസരമുണ്ട്. പരിശീലന കാലാവധി ഒരു വർഷമായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 11/05/2026.

യോഗ്യതാ മാനദണ്ഡങ്ങൾ

  • ബി.ടെക് / ബി.ഇ (ഡിഗ്രി) വിഭാഗം

    വിഷയങ്ങൾ: ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽസ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് / ടെലികമ്മ്യൂണിക്കേഷൻസ് / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി.

  • ഡിപ്ലോമ (ടെക്‌നിക്കൽ)

    വിഷയങ്ങൾ: ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽസ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് / ടെലികമ്മ്യൂണിക്കേഷൻസ് / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി

  • ബി.കോം / ബി.എ (നോൺ-ടെക്‌നിക്കൽ ഡിഗ്രി)

    വിഷയങ്ങൾ: ബി.കോം / ബി.എ ഇല്ലെങ്കിൽ ഏത് വിഷയത്തിൽ എങ്കിലും ബിരുദം.

അധിക നിബന്ധനകൾ: 2021 ഏപ്രിൽ മാസത്തിലോ അതിന് ശേഷമോ യോഗ്യത പൂർത്തിയാക്കിയിരിക്കണം. മുൻപ് അപ്രന്റീസ് പരിശീലനം നേടിയവർക്ക് അപേക്ഷിക്കാനാവില്ല.

ആകെ 15 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം സ്റ്റൈപ്പന്റ് ആയി 10,900 മുതൽ 15,000 രൂപ വരെ ലഭിക്കും. ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അപ്രന്റീസ് പരിശീലനം നേടാൻ ആഗ്രഹിക്കുന്നവര്ക്ക് മികച്ച അവസരമാണ് ഇത്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

STPI Apprentice Trainee Recruitment 2026 Apply for Degree Diploma and BA Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates